ആകാശമേഘ ജാലകം - D

ആകാശമേഘ ജാലകം തുറന്നു സായാഹ്നം
ആനന്ദസാന്ദ്രമായ് പൊഴിഞ്ഞു നീഹാരം
തൂമഞ്ഞുതുള്ളി വീണലിഞ്ഞ തീരങ്ങൾ
രാഗാർദ്രമായ്...  
ആകാശമേഘ ജാലകം തുറന്നു സായാഹ്നം
ആനന്ദസാന്ദ്രമായ് പൊഴിഞ്ഞു നീഹാരം

വെൺ‌പിറാവുകൾ ചിറകാർന്നു പാറവേ
മൺ‌ചെരാതുകൾ മിഴി മിന്നാൻ തുടങ്ങവേ 
പൂവെയിൽക്കിളീ പാട്ടുമൂളി വാ
മാരിവില്ലുമായ് മെയ്യുരുമ്മുവാൻ
ഈ ഡിസംബറിൻ സ്നേഹവീണയിൽ 
ആകാശമേഘ ജാലകം തുറന്നു സായാഹ്നം
ആനന്ദസാന്ദ്രമായ് പൊഴിഞ്ഞു നീഹാരം

പൊൻ‌കിനാവുകൾ കുനു കൂടു കൂട്ടവേ
തേൻ‌നിലാവുകൾ തെളിവിണ്ണിൽ പൂക്കവേ
സാഗരങ്ങളിൽ സാന്ധ്യ നേർക്കവേ
രാത്തടങ്ങളിൽ കാറ്റുലാവവേ
ഈ സിത്താറിൽ ഞാൻ പാട്ടു മീട്ടവേ..

ആകാശമേഘ ജാലകം തുറന്നു സായാഹ്നം
ആനന്ദസാന്ദ്രമായ് പൊഴിഞ്ഞു നീഹാരം
തൂമഞ്ഞുതുള്ളി വീണലിഞ്ഞ തീരങ്ങൾ
രാഗാർദ്രമായ്...  
ആകാശമേഘ ജാലകം തുറന്നു സായാഹ്നം
ആനന്ദസാന്ദ്രമായ് പൊഴിഞ്ഞു നീഹാരം

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Akashamegha jalakam - D

Additional Info

Year: 
2001

അനുബന്ധവർത്തമാനം