ആകാശദീപങ്ങളേ
ആകാശദീപങ്ങളേ
രാവിന്‍ ആട്ടവിളക്കുകളേ
രാവിന്റെ ജാലകവാതിലിന്നുള്ളില്‍
മായുന്ന നീലനിഴലുകളില്‍
ഓരോ സ്വപ്നവും തേടിനടക്കും
മോഹശലഭം ചുംബിച്ചുണര്‍ത്തും
ജീവിതദാഹങ്ങള്‍
കൈനീട്ടും ഏകാന്തയാമങ്ങളില്‍
ആകാശദീപങ്ങളേ
രാവിന്‍ ആട്ടവിളക്കുകളേ
താമരത്തുമ്പിയെത്തി
കല്ലെടുക്കും ബാല്യകാലം
ഓര്‍മ്മകളിലെന്നുമെന്നും
താരാട്ടിന്‍ രാഗലയം
പുന്നാരക്കൊഞ്ചലുകള്‍
താരിളം പൊന്നൂഞ്ഞാല്‍ താളങ്ങള്‍
ആകാശദീപങ്ങളേ
രാവിന്‍ ആട്ടവിളക്കുകളേ
ദുഃഖത്തിന്‍ താഴ്വരയില്‍
പാപത്തിന്‍ ചുമടുംതാങ്ങി
കണ്ണുനീര്‍ കാസയുമായ്
കാല്‍വരി കാണും ദൂരേ
ഹൃദയം തേങ്ങുന്നു
ജീവിത നൊമ്പരം നീറുന്നു
ആകാശദീപങ്ങളേ
രാവിന്‍ ആട്ടവിളക്കുകളേ
രാവിന്റെ ജാലകവാതിലിന്നുള്ളില്‍
മായുന്ന നീലനിഴലുകളില്‍
ഓരോ സ്വപ്നവും തേടിനടക്കും
മോഹശലഭം ചുംബിച്ചുണര്‍ത്തും
ജീവിതദാഹങ്ങള്‍
കൈനീട്ടും ഏകാന്തയാമങ്ങളില്‍
ആകാശദീപങ്ങളേ
രാവിന്‍ ആട്ടവിളക്കുകളേ