അകലും കിനാവിന്റെ - F

അകലും കിനാവിന്റെ തേനല്ലിയോ
പൊലിയും പകൽപ്പൂവിൻ ഇതളാകയോ
വല്ലം വല്ലമായി മൂടിയെൻ
കടിഞ്ഞൂൽ മോഹങ്ങളേ... ഓ...

മോഹവീണയിൽ വിരലു പാകവേ
ഉണർത്താകെ ഗദ്ഗദങ്ങളോ 
മയിൽപ്പീലി കുഞ്ഞൊലിച്ച മനസ്സിൻ അകങ്ങളിൽ
മിഴി നീരുറഞ്ഞു തൂവലാകെ നനഞ്ഞു പോയ്‌ (അകലും...)

മച്ചകങ്ങളിൽ മാടത്ത പാടിയോ
താലോലം താരാട്ടിയോ 
തനിയെ ഉണർന്നിരിക്കും താരകങ്ങളിൽ
മിന്നുന്നതോ നിൻ വളപ്പൊട്ടുകൾ
(അകലും...)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Akalum kinavinte

Additional Info

Year: 
1990

അനുബന്ധവർത്തമാനം