അജ്ജപ്പാമട (അരിമുല്ലപ്പൂമണം)

അരിമുല്ലപ്പൂമണം കാറ്റിൽ പടര്ണ്
അനുരാഗക്കടലല  മനതാരിൽ തിരതല്ല്ണ്

അജ്ജപ്പാമട മാണിക്യക്കല്ലാളേ
ഇങ്ങള് ഞമ്മളെ പെങ്ങളെ മക്കളും 
തിങ്ങിവിളങ്ങി ഒരുങ്ങണ മംഗലം

ബല്ലാത്തൊരുതൃപ്പത്തിൻ കുതുകുലമാ
ബംഗീഷ കുതിപ്പൊത്ത പുതുപുതമാ
കല്യാണച്ചെറുക്കന്റെ ബല്യുമ്മ തെരക്കിട്ട്
കുമ്പളങ്ങ ചാറുവെക്കാൻ അരിഞ്ഞിടുന്നേ
തേങ്ങ ചെരകിടുന്നേ അമ്മീലരച്ചിടുന്നേ

ബല്ലാത്തൊരുതൃപ്പത്തിൻ കുതുകുലമാ
ബംഗീഷ കുതിപ്പൊത്ത പുതുപുതമാ
ബല്ലാത്തൊരുതൃപ്പത്തിൻ കുതുകുലമാ
ബംഗീഷ കുതിപ്പൊത്ത പുതുപുതമാ
അജ്ജപ്പാമട മാണിക്യക്കല്ലാളേ
ഇങ്ങള് ഞമ്മളെ പെങ്ങളെ മക്കളും 
തിങ്ങിവിളങ്ങി ഒരുങ്ങണ മംഗലം

എജ്ജാതി കുളിരിട്ട് കരളുള്ളം തുടികൊട്ടാൻ
എമ്പാടുമലങ്കാര പൊലിവുകളാ - ആഹാ
കജ്ജാലക്കൊടി നീളെ ചെത്തേയിപ്പടി തൊട്ട്
കണ്ണഞ്ചും പലവർണ്ണപ്പാനീസുകൾ
മത്താറണച്ചെപ്പിൽ സ്വരലോകം വിരിയിക്കും
മനമുണരും കുരുനിര പെൺ 
കൈകളിൽ മൈലാഞ്ചിക്കൊത്ത്
കോലായിപ്പടപ്പുറം പന്തലുവട്ടം പുരുഷാരം
സഭനിറയും ചിരിപടരും കാരുണ മുറുക്കാനൊത്ത്
നാലും കൂട്ടി മുറുക്കി മുറുക്കി രസിത്തവർ
വട്ടം കൂടി പ്പാട്ടുകൾ കെട്ടിപ്പാടി
അവർ പാടി ഞമ്മളും പാടി നിങ്ങളും പാടി ഹോയ്
ബല്ലാത്തൊരുതൃപ്പത്തിൻ കുതുകുലമാ
ബംഗീഷ കുതിപ്പൊത്ത പുതുപുതമാ
ബല്ലാത്തൊരുതൃപ്പത്തിൻ കുതുകുലമാ
ബംഗീഷ കുതിപ്പൊത്ത പുതുപുതമാ
അജ്ജപ്പാമട മാണിക്യക്കല്ലാളേ
ഇങ്ങള് ഞമ്മളെ പെങ്ങളെ മക്കളും 
തിങ്ങിവിളങ്ങി ഒരുങ്ങണ മംഗലം

ലജ്ജയാൽ മിഴികൾ കൂമ്പിയ താമരത്തിരയോ
കാമന കതിരിടും നോവോ
തഴുകിടും കാറ്റിനാൽ കുളിരേറ്റു വിടരും
തരളമോഹമോ മധുരിത രാഗമോ 
അനുരാഗമോ

ഇജ്ജാണി കരളിലും വേവുമ്പോ തിറച്ചിടേ
തിളയേറ്റി എരിയണ കനലുമ്മലും
ചൂടേറും ചെമ്പിന്റെ പൂരാതി തീരണേൽ 
ചൊഗ്ഗോടെ തക്കാരം കൂടിടേണം
ചെക്കന്റെ ഉള്ളാകെ ചിങ്കാരം കുതിർത്തിടും 
പുതുകനവും പുളകിതമാം വീശും 
പൂഞ്ചോലക്കാറ്റും പൂഞ്ചോലക്കാറ്റും 

അക്കരെ രണ്ടും താളം താളം 
അക്കരെ രണ്ടും താളം താളം 
ചെമ്പകവല്ലീ താമരമൊട്ട് 
ചെമ്പകവല്ലീ താമരമൊ
അമ്പറ് കുങ്കുമം വീശി മണക്കും 
അമ്പറ് കുങ്കുമം വീശി മണക്കും 

തിമി തിമി തിമി തിമി തിമി തിമി തത്തോം
തെയ്തക തെയ്തക തെയ്തക തത്തോം
തിമി തിമി തിമി തിമി തിമി തിമി തത്തോം
തെയ്തക തെയ്തക തെയ്തക തത്തോം

അജ്ജപ്പാമട മാണിക്യക്കല്ലാളേ
ഇങ്ങള് ഞമ്മളെ പെങ്ങളെ മക്കളും 
തിങ്ങിവിളങ്ങി ഒരുങ്ങണ മംഗലം
ബല്ലാത്തൊരുതൃപ്പത്തിൻ കുതുകുലമാ
ബംഗീഷ കുതിപ്പൊത്ത പുതുപുതമാ
ബല്ലാത്തൊരുതൃപ്പത്തിൻ കുതുകുലമാ
ബംഗീഷ കുതിപ്പൊത്ത പുതുപുതമാ
ബല്ലാത്തൊരുതൃപ്പത്തിൻ കുതുകുലമാ
ബംഗീഷ കുതിപ്പൊത്ത പുതുപുതമാ
 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Ajjappamada

Additional Info

Year: 
2024

അനുബന്ധവർത്തമാനം