ആദ്യമായ് കണ്ടു പിരിഞ്ഞ നാളിൽ

 

ആദ്യമായ് കണ്ടു പിരിഞ്ഞ നാളിൽ
ആശിച്ചു പിന്നെയുമൊന്നു കാണാൻ
ആ മുഖം കാണുവാൻ
ആ മൊഴി കേൾക്കുവാൻ
ആ കരം കോർത്തു നടന്നു പോവാൻ

സ്നേഹിച്ചു തീരാത്ത പൂവുകൾ ആ വഴി
പോവുന്ന നമ്മെയും നോക്കി നിൽക്കെ
വായിച്ചു തീരത്ത മൗനത്തിൻ തേന്മൊഴി
കാതോർത്തു കേൾക്കുകയായിരുന്നു നമ്മൾ
കാതിൽ പകർത്തുകയായിരുന്നു

കാനനജ്വാലകൾ പൂവിട്ടു നിൽക്കുന്ന
വാഴ്വിന്റെയീ നടക്കാവിലൂടെ
കാലം പതുക്കെ കടന്നു പോം കാലൊച്ച
കാതരമെൻ മനം കേട്ടു നിന്നൂ
ഋതുഭേദങ്ങൾ കണ്ടൂ ഞാനമ്പരന്നൂ
ഋതുഗീതങ്ങൾ പാടാൻ കൊതിച്ചു നിന്നൂ

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Adyamai kandu pirinja

Additional Info

ഗാനശാഖ: 

അനുബന്ധവർത്തമാനം