ആയിരം സൂര്യചന്ദ്രന്മാർ
ആയിരം സൂര്യചന്ദ്രന്മാർ ചൂടിച്ച
പ്രതിഭാകിരീടവും
കാലത്രയകലാക്ഷേത്രനടയിൽ
അക്ഷരപ്പൊൻ വിളക്കും
കൈരളീ നിൻ കബരിയിലണിയാൻ
ഏഴാമിന്ദ്രിയസത്തും
ആരേ നൽകി ആ കുമാരകവിയെ
കുമ്പിട്ടു നില്പൂ കാലം
കാർമേഘങ്ങൾ നിരക്കുമ്പോൾ
ഇടവപ്പാതി ചുരത്തുന്നു
പണിയാളന്മാർ നിരത്തുന്നു
ചിരുത തിരുത ചെറുതേയി
ഞാറു നടുന്നവർ പാടുന്നു
ഞാറ്റുവേലകൾ കഴിയുന്നു
കതിരു വിടർന്നു വിളയുന്നു
അരിവാളുകൾ കൊയ്തു കൂട്ടുന്നു
ചെറുമൻ ചെറുമി മെതിയ്ക്കുന്നു
മേലാളർ നെന്മണി മുത്തുകളൊക്കെ
അറയിൽ കൊണ്ടു നിറയ്ക്കുന്നു
പണിയാളർ പശിയാലേ പൊരിയുന്നു
മേലാളരുണ്ടു സുഖിക്കുന്നു
പറ്റില്ലിനിയിതു പറ്റില്ല
മർദ്ദകർ ചൂഷകർ തുലയട്ടെ
അക്ഷരമഗ്നി കൊളുത്തട്ടെ
ഇരുളുകളെല്ലാമകലട്ടെ
ഈത്തിരി കൈകളിലേന്തി പുതിയൊരു
തലമുറ നാടു നയിക്കട്ടെ
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
(1 vote)
Aayiram sooryachandranmar
Additional Info
ഗാനശാഖ: