ആരും കാണാതുരുകുന്നെന്നുള്ളം

ആരും കാണാതുരുകുന്നെന്നുള്ളം നീറും നോവായ് കനവുകളെരിയുന്നൂ ..(2)

ഇതളുതിരും പൂവിൻ നൊമ്പരമറിയാതെ

പുലരൊളിയിൽ ചായും

അരുണമണികളൊഴുകി നിറയവേ.(ആരും)

 

നിളയൊഴുകും വിമൂകതീരം

നിനവുകളിൽ വിതുമ്പി മെല്ലെ

നിറമിഴികൾ തലോടി വിങ്ങി

വിട പറയാൻ മറന്നതെന്നൽ

നിറമോലും പൂക്കാലമില്ലാതെയായി കുളിരേകാൻ ഹേമന്തമില്ലാ..

ഇനിയില്ലാ നീ വരും

മധുപകരുമൊരാനുപമ യാമം 

 

അകലുകയായ് നിലാവ് നെയ്യും

മതിയഴകിൽ വിരിഞ്ഞ താരം

പകലൊളിയിൽ പൊലിഞ്ഞുതിർന്നു

തിരിമുറിയാതൊരെൻ കിനാക്കൾ

കരിമേഘക്കൈയാൽ പിടഞ്ഞുവീണു

മഴവില്ലിന്നേഴും നിറങ്ങൾ

ഇനിയേകാകിയായ് ഞാൻ ഇരുളിലലിയുമൊരു പടുതിരിയായ്...(ആരും)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Aarum kaanaathurukunnennullam