ആര് ചെയ്ത പൂർവ്വപുണ്യം

ആര് ചെയ്ത പൂർവ്വപുണ്യം

ഊരിൽ നിന്റെ ദിവ്യജന്മം

നേര് ചെയ്ത സുകൃതമായ് നീ...അമൃതവർഷിണി..!

അമൃതവർഷിണീ...

അമൃതവർഷിണീ.. അമൃതവർഷിണീ..!!

സ്നേഹമെന്ന വിത്തായി

മോഹമെന്ന സ്വത്തായി

മണ്ണിലാകെ ഒളിവിതറും മധുരപൗർണ്ണമി..!!മധുരപൗർണ്ണമി..!!

 

          (ആര് ചെയ്ത...)

 

 

കരിമുകിലിൻ കൂരിരുൾ നീ

കുളിർ ചൊരിയും കനിവുപോലെ

പുതുമഴയായ് പെയ്തൊഴിയും. നീ സ്നേഹഭാഷിണി..!!

സ്നേഹഭാഷിണി.... സ്നേഹഭാഷിണി സ്നേഹഭാഷിണീ..!!

ഇരുൾമറയിൽ നിന്നാലും

കരളിനുള്ളിൽ കാരുണ്യം

കടലുപോലെ തിരയിളക്കും

ധീരദർശിനീ..!! ധീരദർശിനീ..!!

 

         (ആര് ചെയ്ത..)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Aaru cheytha poorvapunyam