ആടിക്കാറിൻ മഞ്ചൽ - F
ആടിക്കാറിൻ മഞ്ചൽ മാഞ്ഞു മെല്ലെ മേലെ
പാടിത്തീരും മുമ്പേ മായും രാഗം പോലെ
ചിങ്ങം തന്നൂ കിളിക്കൊഞ്ചലിൻ
പൊന്നും തേനും ഒരു നൊമ്പരം
തിരി നീട്ടി നിൽക്കും പോലെ
പൂത്തു ചെമ്പകം...
കാണും പൂവിൻ ഗന്ധം മായുന്നു നാം തേടുന്നു
കാണാത്ത പൊന്നിൻ സുഗന്ധം
കണ്ണിൽ വീണു മായും സ്വപ്നമൊ
പിന്നിൽ വന്നു കണ്ണാരം പൊത്തിപ്പാടുന്നു
കണ്ണീരാറ്റിൽ പൂത്തു പൊന്നാമ്പല്
ആ പൂതേടി ആരിന്നെന്റെ കൂടേ നീന്തുന്നു
ഏതോ ഓര്‍മ്മകൾ..
പാടും പാട്ടിന്നീണം മായുന്നു നാം തേടുന്നു
പാടാത്ത പാട്ടിന്നര്‍ത്ഥങ്ങൾ
എന്തേ തുമ്പി തുള്ളാൻ പോരാത്തൂ
കണ്ണീരോടെ ചോദിച്ചതാരാണെന്നുള്ളിൽ
പുന്നെല്ലോല തുഞ്ചത്തൂഞ്ഞാലാ...പൊന്നൂഞ്ഞാലാ
കന്നിത്തെന്നൽ പാടി ആടുന്നു താളം തുള്ളുന്നു..
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
(1 vote)
Aadikkaarin
Additional Info
ഗാനശാഖ: