മഞ്ഞുരുക്കി

മഞ്ഞുരുക്കി പിന്നെക്കാണാ-
പ്പൊന്നുരുക്കി തങ്കത്തേരില്‍ 
കുന്നോരം വന്നല്ലോ പൂമ്പുലരീ 
കുഞ്ഞുപൂവിന്‍ കന്നിച്ചുണ്ടില്‍ 
മുത്തമിട്ടു ചെല്ലക്കാതില്‍ 
കിന്നാരം കൊഞ്ചുന്നു പൂങ്കുരുവി
ആരാരിന്നുള്ളിനുള്ളിലൊരു 
പൂത്താലം നീട്ടുന്നു
അഴകിന്റെ ഊഞ്ഞാല്‍ക്കൊമ്പില്‍ 
അലസം പാടി
വസന്തത്തിന്‍ മായാവര്‍ണ്ണം വിതറുന്നു 
(മഞ്ഞുരുക്കി...)

നിറങ്ങളില്‍ മുങ്ങി 
മഴവില്ലുകളുള്ളില്‍ മിന്നവേ
പതംഗമായ് പാറി മനമിന്നു-
ണര്‍ന്നു പാട്ടുപാടുമ്പോള്‍ 
കുളിരല്ലി നിലാവും തേനും 
കുനുകുമ്പിളിലേന്തി വരും 
നിറപൗർണ്ണമി പൂക്കുംകാലം 
പുതുകൗതുകമാം കാലം
ഇടനെഞ്ചു തുടിക്കുമൊരുത്സവകാലം 
പുത്തന്‍ പൂക്കാലം
(മഞ്ഞുരുക്കി...)

കുഴല്‍ വിളിക്കൂത്തും 
തകില്‍മേളവുമുള്ളില്‍ കേള്‍ക്കവേ
മനസ്സിന്റെ മുറ്റം 
പുതുമോടിയോടെ പൂ വിരിക്കുന്നു 
മിഴിപൊട്ടിയുണര്‍ന്നൊരുഷസ്സേ 
പടികൊട്ടിയടച്ചു വരൂ
പകല്‍ കണ്ട കിനാക്കള്‍ വിരിക്കും 
ചിറകാര്‍ന്നു പറന്നു വരൂ
മുളനാഴിയളന്നു പൊലിച്ചൊരു 
തീരാസൗഭാഗ്യം കാണാന്‍ 
(മഞ്ഞുരുക്കി...)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Manjurukki