ചുണ്ടിൽ ചുണ്ടിൽ
ചുണ്ടിൽ.. ചുണ്ടിൽ.. ഏതോ ഗാനം...
നെഞ്ചിൽ നെഞ്ചിൽ.. ഏതോ താളം (2)
ദൂരെയാരോ മീട്ടും വീണ പോലെ..
കൂടെയാരോ മൂളും.. രാഗം പോലെ..
എന്നിൽ ഏകാന്തലോകം നീക്കും നാദമേ..
കണ്ണിൽ രാഗാർദ്രഭാവം ചേർക്കും.. താരമേ
ചുണ്ടിൽ ചുണ്ടിൽ ഏതോ ഗാനം...
നെഞ്ചിൽ നെഞ്ചിൽ ഏതോ താളം (2)
എന്തോ പാടാനീണം ചേർത്തുവോ..
എന്തോ കേൾക്കാൻ.. മോഹം തോന്നിയോ..
ഹൃദയം നിറയേ.. സ്നേഹം പെയ്യും..
അരയാലിലതൻ.. ഈണം പോലെ..
സായം സന്ധ്യാ മായുന്നേരം
ഏതോ ഗാനം... പിന്നിൽ കേട്ടുവോ...
ചുണ്ടിൽ ചുണ്ടിൽ ഏതോ ഗാനം
നെഞ്ചിൽ നെഞ്ചിൽ ഏതോ താളം (2)
ഏകാകിനിയായ് മുന്നിൽ വന്നുവോ..
നാണം മൃദുവായ് കണ്ണിൽ.. പൂത്തുവോ..
തരളം തനുവിൽ.. കുളിരായ് പെയ്യും
സ്‌മൃതിയായ് ഒഴുകും.. മേഘം പോലെ..
ഏതോ സ്വപ്‌നം കാണുംന്നേരം
നീയാം മോഹം.. നെഞ്ചിൽ പൂത്തുവോ..
ചുണ്ടിൽ ചുണ്ടിൽ ഏതോ ഗാനം
നെഞ്ചിൽ നെഞ്ചിൽ ഏതോ താളം
ദൂരെയാരോ മീട്ടും വീണ പോലെ ..
കൂടെയാരോ മൂളും രാഗം പോലെ..
എന്നിൽ ഏകാന്തലോകം നീക്കും നാദമേ...
കണ്ണിൽ രാഗാർദ്രഭാവം ചേർക്കും താരമേ..
ചുണ്ടിൽ ചുണ്ടിൽ.. ഏതോ ഗാനം..
നെഞ്ചിൽ നെഞ്ചിൽ.. ഏതോ താളം.. (2)