മധുമൊഴി മദമറിമാൻമിഴി

മധുമൊഴി മദമറിമാൻമിഴി
മനസ്സിജതാപമെന്നിലേറിടുന്നു മതിമുഖി
അധരമധുരമിവനു തരിക
മധുമൊഴി മദമറിമാൻമിഴീ

എന്റെ ജീവനാണു നീ
എന്തുവേണമെനിക്കിനി
ഹൃദയം നിറയെ പുളകപ്പൂക്കളണിഞ്ഞു
പ്രണയാമൃതമെൻ സിരകളിലാകെയുറഞ്ഞു
നീയേതു മാലാഖയോ സ്നേഹമയീ

നാടകം എൻ ജീവിതം
നായിക നീയീവിധം
പുലരുംവരെയും മധുവിധു രജനി
തളർന്നു
പൂബാണന്റെ ശരങ്ങളശ്ശേഷമൊഴിഞ്ഞു
നാം രണ്ടുമൊന്നല്ലയോ ചാരുമതി
ഓ...

മധുമൊഴി മദമറിമാൻമിഴി
മനസ്സിജതാപമെന്നിലേറിടുന്നു മതിമുഖി
അധരമധുരമിവനു തരിക
മധുമൊഴി മദമറിമാൻമിഴീ

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Madhumozhi madamarimaanmizhi

Additional Info

Year: 
1993

അനുബന്ധവർത്തമാനം