മറ്റാരുമറിയാതെ
മറ്റാരുമറിയാതെ ...
മറ്റാരുമറിയാതെ ഞാനൊരു പൂവിന്റെ
മൌനത്തിനുള്ളിൽ ഒളിച്ചിരുന്നു (2)
നിമിഷത്തിനിതളുകൾ കൊഴിയവേ അതിൽ നിന്നും
“മറമെഴും” ശലഭമായ് പറന്നുയർന്നു..
ഒരു മണിശലഭമായ് പറന്നുയർന്നു
(മറ്റാരുമറിയാതെ ... )
കത്തുന്ന സൂര്യന്റെ ആണ്ടവിളക്കിന്റെ
ചുറ്റും പറക്കുന്ന ലോകം
ആരെയോ ധ്യാനിച്ചു നിൽക്കുന്നിതോർമ്മതൻ
കാലാന്തരങ്ങളിൽ മൂകം
കണ്ണീരുണങ്ങാത്ത മിഴികളിൽ നിദ്രതൻ
മുറിവായ് നീറുന്ന സ്വപ്നം (2)
(മറ്റാരുമറിയാതെ ... )
വിരസമാം രാത്രിയിൽ
പ്രണയത്തെ വാഴ്ത്തുന്ന
ഗസലുകളൂർന്നിറങ്ങുമ്പോൾ (2)
ഒരു ചില്ലുപാത്രത്തിൽ ചുണ്ടോടക്കുന്ന
ലഹരിയായ് തീരുന്നു ഞാനും
മഴ നനഞ്ഞേകയായ് മൌനത്തിൻ
തെരുവിലൂടലസമായ് പോകുവാൻ മോഹം
(മറ്റാരുമറിയാതെ ... )
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
(1 vote)
Mattarumariyathe
Additional Info
Year:
2020
ഗാനശാഖ: