ഓ ചാന്ദ്നി സജ്നി - F

ആ....
ഓ ചാന്ദ്നീ സജ്നീ സുഖമോ
മുത്തുമുഹബ്ബത്തിലെ ശ്യാമഗാന്ധാരമായ്
റബ്ബിന്‍ പ്രിയശബ്ബിലെ ദീപദലനാളമായ് 
ഹിമരാഗഭാവവര താരശോഭയായ് നീ വാ
ആ....
(ഓ ചാന്ദ്നീ...)

മേഘങ്ങളില്‍ തങ്കത്തെളിമിന്നലാല്‍
സ്വർണ്ണക്കസവാട മൂടുന്ന യാമം
രാക്കുമ്പിളില്‍ തുള്ളും ജലതീര്‍ത്ഥമായ് 
മഞ്ഞിന്‍ മഴ വീണുലാവുന്ന യാമം 
പാടുകയായ്‌ മനസ്സിലെ ഹരിമുരളി
സല്ലീലമായ് ലയലീനമായ് 
മീരാഭൈരവിയായ് 
ഓ ചാന്ദ്നീ സജ്നീ സുഖമോ...

പാൽത്തൂവലില്‍ തുള്ളി പനിനീരുമായ്
ഏതോ രാപ്പക്ഷി പാടുന്ന പാട്ടില്‍
ദൂരങ്ങളില്‍ വേനല്‍ തിരിതാഴുമ്പോള്‍
നെഞ്ചില്‍ മിഴി ചേര്‍ക്കുമീറന്‍ നിലാവില്‍
മായുകയോ മനസ്സിലെ ജലവസന്തം
സാനന്ദമായ് ശ്രുതിഭംഗിയായ്‌ 
ഏതോ സാധകമായ്
(ഓ ചാന്ദ്നീ...)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
O CHANDNI SAJNI - F