വെണ്ണിലാവിന്റെ വർണ്ണനാളങ്ങൾ

വെണ്ണിലാവിന്റെ വര്‍ണ്ണനാളങ്ങള്‍
മെയ്യിലുഴിയുന്നുവോ
കുഞ്ഞുപൂവിന്റെ കുതുകമോലുന്നൊ-
രുള്ളു കുളിരുന്നുവോ
ഇടനെഞ്ചുരുമ്മുന്നുവോ 
ശ്രുതി ചേര്‍ന്നിണങ്ങുന്നുവോ
(വെണ്ണിലാവിന്റെ...)

ഇതളായ് വിതിര്‍ന്നാടും 
കനവിന്റെ വല്ലകിയില്‍
ഇനിയും വിരല്‍കോര്‍ക്കും 
നവരാഗ പല്ലവിയില്‍
നിറയും നിന്റെ നാദമധുരം 
കേട്ടുറങ്ങിയോ സിന്ദൂരതീരം
(വെണ്ണിലാവിന്റെ...)

തെളിനീര്‍ത്തടം തേടും 
ഇളമാന്‍ കിടാവുകളേ
പനിനീര്‍ക്കുളിര്‍ വിരിയില്‍ 
പകലിന്റെ ചില്ലൊളിയില്‍
വെറുതേ വേനല്‍പോയ വഴിയേ പെയ്തിറങ്ങുവാന്‍ തൂമഞ്ഞുതിരാം
(വെണ്ണിലാവിന്റെ...)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Vennilavinte Varna naalangal

Additional Info

Year: 
1993

അനുബന്ധവർത്തമാനം