ഹേ ശാരികേ

ഹേ ശാരികേ വിലോലയാം ദേവഗായികേ
വൃന്ദാവനം ശ്യാമ സമ്മോഹം
മൂകമുരളീരവമായ് പൊതിയുമ്പോള്‍
നീലാഞ്ജനം പ്രേമ രാഗാമൃതം
നീചൂടുമീ പൂര്‍വ പുണ്യോദയം
പിന്നെയും പിന്നെയും ഹര്‍ഷമായ് 
വരം തിരഞ്ഞു
ഹേ ശാരികേ വിലോലയാം ദേവഗായികേ

കണ്‍കളില്‍ പൂത്ത കേളീലയം കാവ്യകല്ലോലജാലം
മൂകമായ് കോര്‍ത്തു ചാര്‍ത്തുന്നുവോ താരമന്ദാരഹാരം
ആനന്ദമാം ചിന്തയില്‍ പൊന്നുഴിഞ്ഞുകൊണ്ടു
നീ വീണ്ടും പാടിടുമ്പോള്‍
ഈ വേണുവില്‍ 
ഈ പൊന്‍ വേണുവില്‍ സാഫല്യമായ്
സാന്ദ്രമാം ഗാനബിന്ദുവായ് നീ 
വരം തിരഞ്ഞു
ഹേ ശാരികേ വിലോലയാം ദേവഗായികേ

മാധവം നിന്റെ മണ്‍‌വീണയില്‍ 
മൗന സംഗീതമാകും
ഗോപിമാര്‍ നിന്റെ വല്ലീഗൃഹം രാസസങ്കേതമാക്കും
തൂവെണ്ണിലാത്തുമ്പികള്‍ കൊണ്ടുവന്ന
പൂന്തേനും പൊന്നും പൂവും
പാല്‍ത്തുള്ളിയും ഈ പൂവള്ളിയും
വാര്‍ത്തിങ്കളും പൊന്‍താരങ്ങളും
സാന്ദ്രമാം രാത്രി ധന്യമാക്കവേ
വരം തിരഞ്ഞു
ഹേ ശാരികേ വിലോലയാം ദേവഗായികേ

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Hey Saarike

Additional Info

Year: 
1993

അനുബന്ധവർത്തമാനം