അമ്മേ നിളാദേവി - D
അമ്മേ നിളാദേവി പൈതലായ് പണ്ടു ഞാൻ
നിൻ മടിത്തട്ടിൽ നീന്തി തുടിയ്ക്കവേ
കണ്ടതാം നിന്റെ കമനീയരൂപമോ
കണ്ടാൽ അറിയാതിന്നെന്തേ വിവശയായ്
അമ്മേ നിളാദേവി പൈതലായ് പണ്ടു ഞാൻ
നിൻ മടിത്തട്ടിൽ നീന്തി തുടിയ്ക്കവേ
കുഞ്ചന്റെ മഞ്ചീര നാദതാളങ്ങളിൽ
തുഞ്ചന്റെ പൈങ്കിളി പിൻപാട്ടു പാടവേ
മേനിയിൽ പുഷ്പാഭരണങ്ങൾ ചാർത്തി നീ
മോഹിനിയാട്ടം നടത്തിയീ വേദിയിൽ
അമ്മേ നിളാദേവി പൈതലായ് പണ്ടു ഞാൻ
നിൻ മടിത്തട്ടിൽ നീന്തി തുടിയ്ക്കവേ
പൊൻതിരുവോണമിങ്ങെന്നും പിറന്നതും
പന്തിരുമക്കളെ പഞ്ചമി പെറ്റതും
പാണന്റെ പാട്ടിനാൽ ഞങ്ങളെ കേൾപ്പിച്ചു
പാടിയുറക്കിയ നാളുകൾ എങ്ങുപോയ്
അമ്മേ നിളാദേവി പൈതലായ് പണ്ടു ഞാൻ
നിൻ മടിത്തട്ടിൽ നീന്തി തുടിയ്ക്കവേ
പിച്ച നടത്തിയൊരമ്മ ദരിദ്രയായ്
പിച്ചയാചിപ്പൂ കുടിനീർ ഇറക്കുവാൻ
നിൽപ്പൂ വിശക്കുന്ന മക്കളെ പോലവേ
ആ....
നിൽപ്പൂ വിശക്കുന്ന മക്കളെ പോലവേ
ദിക്കുകൾ നാലും വിഷാദമാർന്നിതാ
അമ്മേ നിളാദേവി പൈതലായ് പണ്ടു ഞാൻ
നിൻ മടിത്തട്ടിൽ നീന്തി തുടിയ്ക്കവേ
കണ്ടതാം നിന്റെ കമനീയരൂപമോ
കണ്ടാൽ അറിയാതിന്നെന്തേ വിവശയായ്
അമ്മേ നിളാദേവി പൈതലായ് പണ്ടു ഞാൻ
നിൻ മടിത്തട്ടിൽ നീന്തി തുടിയ്ക്കവേ