മധുരം സൗമ്യം ദീപ്തം

മധുരം സൗമ്യം ദീപ്തം 
സുഖദം ഭൂമിയില്‍ ജീവിതം
ആയിരമായിരം സ്വപ്നങ്ങള്‍
മായിക മാസ്മര വര്‍ണ്ണങ്ങള്‍
അതു വാരിച്ചൂടും മിഥുനങ്ങള്‍
മിഥുനങ്ങള്‍ യുവമിഥുനങ്ങള്‍
മധുരം സൗമ്യം ദീപ്തം 
സുഖദം ഭൂമിയില്‍ ജീവിതം

ആരോമലാളേ ആസ്വദിക്കാം
ആരാമ രോമാഞ്ചം ആവോളം
ആനന്ദജാലങ്ങള്‍ മലരെത്തിടും
ആ ദിവ്യഗന്ധങ്ങള്‍ മഴപെയ്തിടും
ഈ തീരം തേടും ഹൃദയങ്ങള്‍ 
ഹൃദയങ്ങള്‍ യുവഹൃദയങ്ങള്‍ 
മധുരം സൗമ്യം ദീപ്തം 
സുഖദം ഭൂമിയില്‍ ജീവിതം

മോഹങ്ങളാകെ പങ്കുവെയ്ക്കാം
മോഹനതല്പത്തില്‍ ഒന്നാകാം
വാസന്തകോകിലം ശ്രുതിമീട്ടിയും
ഹേമന്തകുഞ്ജങ്ങള്‍ കുളിര്‍തൂകിയും
ഈ മണ്ണില്‍ പൂക്കും പ്രണയങ്ങള്‍
പ്രണയങ്ങള്‍ പ്രിയപ്രണയങ്ങള്‍

മധുരം സൗമ്യം ദീപ്തം 
സുഖദം ഭൂമിയില്‍ ജീവിതം
ആയിരമായിരം സ്വപ്നങ്ങള്‍
മായിക മാസ്മര വര്‍ണ്ണങ്ങള്‍
അതു വാരിച്ചൂടും മിഥുനങ്ങള്‍
മിഥുനങ്ങള്‍ യുവമിഥുനങ്ങള്‍
മിഥുനങ്ങള്‍ യുവമിഥുനങ്ങള്‍

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
6
Average: 6 (1 vote)
Madhuram soumyam deeptham