കൊലുസ്സിട്ടു മനസ്സുണർത്തും
ആ..ആഹഹാ...
കൊലുസ്സിട്ടു മനസ്സുണർത്തും
സ്വന്തം മനസ്സിട്ടു തപസ്സുണർത്തും
നറുക്കിട്ടു തെരഞ്ഞെടുക്കും
ദാഹം നനച്ചിട്ടു പിഴിഞ്ഞുടുക്കും
കിളികൾ മല്ലിട്ടു തനിയെ സുല്ലിട്ട
വനികൾ പിന്നിട്ടൊരീ മിഴികൾ
കൊലുസ്സിട്ടു മനസ്സുണർത്തും
സ്വന്തം മനസ്സിട്ടു തപസ്സുണർത്തും
കൊലുസ്സിട്ടു മനസ്സുണർത്തും
പാൽച്ചൊടിയിൽ പനിനീർച്ചിരിയിൽ
കുളിരുള്ള പൗർണ്ണമി പൂക്കും
കൺമുനയാൽ കളിയമ്പെറിയും
യുവ മാനസങ്ങളെ വീഴ്ത്തും
നഖനാഗ ദംശങ്ങൾ മുഖമൂക ബന്ധങ്ങൾ
ഇണതേടി ഇതിലേ അലയും ലഹരികൾ
തേടിത്തേടി കണ്ടെത്തും പാതിപ്പാതി പങ്കിട്ടും
ഇളവയസ്സിന്റെ തളിരുഷസ്സിൽ വിളക്കേറ്റിടും
(കൊലുസ്സിട്ടു...)
എൻ മനമാം സ്വരമണ്ഡലിയിൽ
പരതും ശ്രുതിലയ നാദം
നാടികയിൽ നുരയാർന്നുയരും
മദിരാർദ്ര താണ്ഡവതാളം
മിഥുനങ്ങൾ കൂത്താടും മദനന്റെ കൂടാരം
മഴവില്ലിൽ ഊടും പാവും നെയ്തിടും
പമ്മിപ്പമ്മി കൗമാരം
പിന്നെ കൈയിൽ ശൃംഗാരം
വരുമിനി വന്നു തിരി ഉഴിയും
വഴിക്കോവിലിൽ
(കൊലുസ്സിട്ടു...)