താളം ഞാൻ തരംഗം ഞാൻ
താളം ഞാൻ തരംഗം ഞാൻ
തളിരിട്ട കൗമാരം ഞാൻ
ഒമർഖയ്യാമിൻ പ്രിയഗാനങ്ങൾ
രതിവേഗങ്ങൾ ഇതിഹാസങ്ങൾ
മധുരം ഉതിരും ചുണ്ടിൽ ഉരുവിട്ടുവാ
മനസ്സുംമനസ്സും തമ്മിൽ കുളിർപെയ്തതു വാ
ആരാധകരേ വരൂ വരൂ
ഇതാ ഇതാ സ്വർഗ്ഗവാതിൽ
വരൂ വരൂ ആരാധകരേ
ഇതാ ഇതാ സ്വർഗ്ഗവാതിൽ
ഒരു ജീവഹംസമായ്
തിരുമുമ്പിലാടി ഞാൻ
മറക്കൂ എൻ നൊമ്പരം
രസിക്കൂ എൻ യൗവ്വനം
ഒരു നാണം മലർവാണം ഭാവങ്ങളിൽ
നിറവീഞ്ഞിൻ ചുടുവീര്യം മോഹങ്ങളിൽ
തേൻതേടും മിഴിയിൽ ഞാൻ മാരോത്സവം
ആരാധകരേ വരൂ വരൂ
ഇതാ ഇതാ സ്വർഗ്ഗവാതിൽ
വരൂ വരൂ ആരാധകരേ
ഇതാ ഇതാ സ്വർഗ്ഗവാതിൽ
ശരത്ക്കാല മേഘമായ്
കുളിർമാരി തൂകി ഞാൻ
ഇനി ഗ്രീഷ്മജ്വാലയായ്
അഭിലാഷം ഇഴപാകും തീരങ്ങളിൽ
അകദാഹം ശ്രുതിപാകും യാമങ്ങളിൽ
തേൻതേടും മിഴിയിൽ ഞാൻ മാരോത്സവം
താളം ഞാൻ തരംഗം ഞാൻ
തളിരിട്ട കൗമാരം ഞാൻ
ആരാധകരേ വരൂ വരൂ
ഇതാ ഇതാ സ്വർഗ്ഗവാതിൽ
ഒമർഖയ്യാമിൻ പ്രിയഗാനങ്ങൾ
രതിവേഗങ്ങൾ ഇതിഹാസങ്ങൾ
മധുരം ഉതിരും ചുണ്ടിൽ ഉരുവിട്ടുവാ
മനസ്സുംമനസ്സും തമ്മിൽ കുളിർപെയ്തതു വാ
ആരാധകരേ വരൂ വരൂ
ഇതാ ഇതാ സ്വർഗ്ഗവാതിൽ
വരൂ വരൂ ആരാധകരേ
ഇതാ ഇതാ സ്വർഗ്ഗവാതിൽ
ഇതാ ഇതാ സ്വർഗ്ഗവാതിൽ