പോക്കിരി ചമയണ
പോക്കിരി ചമയണ ജോക്കറുമുണ്ടെന്‍ രാജാവേ
തീപ്പൊരി ചിതറി പെണ്‍പട വരവായ് മാറിക്കോ
തുടികളിലലകടലിളകും തരികിട മേളം
നോക്കിലൊരു മിന്നല്‍....വാക്കിലിടിനാദം
ഹോയ് നോക്കിലൊരു മിന്നല്‍...
വാക്കിലിടിനാദം...
ഇടനെഞ്ചില്‍ കലികൊള്ളും തെയ്യക്കോലം
പോക്കിരി ചമയണ ജോക്കറുമുണ്ടെന്‍ രാജാവേ
തീപ്പൊരി ചിതറി പെണ്‍പട വരവായ് മാറിക്കോ
ഉറുമിയുറയുമടിതടകളുണരുമിനി ഓടിക്കോ
ആ....ഉണ്ണിയാര്‍ച്ചയുടെ ചുരികയലറിവരുമോർത്തോളൂ
മുട്ടാപ്പോക്കിനു തട്ടും തടയും കാട്ടല്ലേ
പൂങ്കൊടിയല്ലിതു പെണ്‍പുലിയാണേ
സൂക്ഷിച്ചോ
ആ....നോക്കിലൊരു മിന്നല്‍
വാക്കിലിടിനാദം
നോക്കിലൊരു മിന്നല്‍....വാക്കിലിടിനാദം
ഇടനെഞ്ചില്‍ കലികൊള്ളും തെയ്യക്കോലം
പോക്കിരി ചമയണ ജോക്കറുമുണ്ടെന്‍ രാജാവേ
തീപ്പൊരി ചിതറി പെണ്‍പട വരവായ് മാറിക്കോ
അല്ലിറാണിയുടെ മുത്തു ബോഡികളിലിളകേണ്ടാ
ഹേയ് ഝാൻസി റാണിയുടെ കൂട്ടുകാരുമായ് ഇടയേണ്ടാ
കിട്ടാപ്പൊന്നിന്‍ പൊട്ടുംപൊടിയും തേടണ്ടാ
മത്താപ്പല്ലിതു തൊട്ടാല്‍ പൊട്ടണ ബോംബാണേ
നോക്കിലൊരു മിന്നല്‍...വാക്കിലിടിനാദം
ഹോ..നോക്കിലൊരു മിന്നല്‍
വാക്കിലിടിനാദം
ഇടനെഞ്ചില്‍ കലികൊള്ളും തെയ്യക്കോലം