ഉണരണേ തുയിലുണരേണേ

ഉണരണേ..തുയിലുണരേണേ..മയ്യലുറക്കംതുയിൽ പാടാൻ  
തിരുവരങ്കനുമിടകൊണ്ടേൻ..

പാടുകയാണേ തിരുവരങ്കൻ പഴയ മനസ്സു തെളിഞ്ഞപോലെ 
പാടുകയാണേ തിരുവരങ്കൻ പഴയ മനസ്സു തെളിഞ്ഞപോലെ
നന്മകൾ പാടി മേന്മകൾ വാഴ്ത്തി 
ഉണർത്തുന്നേ തിരുവരങ്കൻ..
ആ..തുയിലുണരണേ..തുയിലുണരേണേ
ശ്രീ ഭഗവതിയേ ഉണരണേ...
പള്ളിച്ചൂലുമതെടുത്തിട്ടമ്മ കൂരിരുളെല്ലാമടിച്ചു തള്ളാൻ
ആ..തുയിലുണരണേതുയിലുണരേണേ
ശ്രീ ഭഗവതിയേ ഉണരണേ...
പള്ളിച്ചൂലുമെടുത്തിട്ടമ്മ  കൂരിരുളെല്ലാം അടിച്ചു തള്ളാൻ
ആ..പള്ളിമുറവുമെടുത്തിട്ടമ്മ പുലരിത്തുണ്ടിനെ കോരാനായ് 
പള്ളിവിളക്കുമെടുത്തിട്ടമ്മ ആദിത്യദേവനെ കൊളുത്തി വെയ്ക്കാൻ 
ആപള്ളി മുറവുമെടുത്തിട്ടമ്മ പുലരിത്തുണ്ടിനെ കോരാനായ് 
പള്ളിവിളക്കുമെടുത്തിട്ടമ്മ ആദിത്യദേവനെ കൊളുത്തി വെയ്ക്കാൻ

ആ..ഇല്ലം തറവാടുഴിഞ്ഞിട്ടമ്മ അശ്രീയെല്ലാം ഒഴിഞ്ഞു പോകാൻ 
പാടുകയാണേ തിരുവരങ്കൻ പഴയ മനസ്സു തെളിഞ്ഞപോലെ
ആ..ഇല്ലം തറവാടുഴിഞ്ഞിട്ടമ്മ അശ്രീയെല്ലാം ഒഴിഞ്ഞു പോകാൻ 
പാടുകയാണേ തിരുവരങ്കൻ പഴയ മനസ്സു തെളിഞ്ഞപോലെ
ആ.. തെളിയണമിവരുടെ സ്ഥാനവും തറവാടും സന്തതിയും 
അഷ്ടസമ്പത്തുണ്ടാകേണം പുത്രയോഗം വർദ്ധിക്കാൻ
ആ..തെളിയണമിവരുടെ സ്ഥാനവും തറവാടും സന്തതിയും 
അഷ്ടസമ്പത്തുണ്ടാകേണം പുത്രയോഗം വർദ്ധിക്കാൻ

ആ..ഏറിയ ഗുണങ്ങൾ വർദ്ധിക്കേണം ഐശ്വര്യങ്ങൾ വർദ്ധിക്കാൻ 
ഏറിയ ഗുണങ്ങൾ വർദ്ധിക്കേണം ഐശ്വര്യങ്ങൾ വർദ്ധിക്കാൻ
തുയിലുണരണേ..തുയിലുണരേണേ..ഉണർത്തുന്നേ തിരുവരങ്കൻ
പാടുകയാണേ തിരുവരങ്കൻ ഇന്ദ്രാദികളെ തുയിലുണരാൻ
പാടുകയാണേ തിരുവരങ്കൻ പഴയ മനസ്സു തെളിഞ്ഞപോലെ
നന്മകൾ പാടി മേന്മകൾ വാഴ്ത്തി ഉണർത്തുന്നേ തിരുവരങ്കൻ
പാടുകയാണേ തിരുവരങ്കൻ പഴയ മനസ്സു തെളിഞ്ഞപോലെ 
പാടുകയാണേ തിരുവരങ്കൻ പഴയ മനസ്സു തെളിഞ്ഞപോലെ

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Unarane thuyilunarane

Additional Info

Year: 
1992

അനുബന്ധവർത്തമാനം