വെണ്ണിലാവിൽ ചിരി തൂകുന്നൊരു

Year: 
2020
Vennilavil chiri
ഗാനശാഖ: 
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet

വെണ്ണിലാവിൽ ചിരി തൂകുന്നൊരു പവിഴമല്ലേ പ്രണയം..
മണ്ണിലിനിയും മഴമായ്ക്കാത്തൊരു സുകൃതമാണീ പ്രണയം...
മൊഴികളാലും മിഴികളാലും മധുരമേകും പ്രണയം(2) (വെണ്ണിലാവിൽ)

നിന്റെയുള്ളിലെ മോഹവനിയിൽ ഞാൻ പകർന്നൊരു പ്രണയം
എന്നുമെന്നിലെ സ്വപ്ന യവനിക ദൃശ്യമാക്കിയ പ്രണയം (നിന്റെ)
ഈ ഭൂമീ  ഈ  വാനം... പ്രകൃതി നൽകിയ ഹൃദയം (വെണ്ണിലാവിൽ)

പ്രേമയിതളുകൾ രാഗ തരളമായ്
ശ്രുതികൾ മീട്ടിയ പ്രണയം
മഞ്ഞുപെയ്യുമീ സന്ധ്യ തന്നൊരു കുളിര് പോലൊരു പ്രണയം(പ്രേമ)
ഈ രാവും... ഈ പകലും..  വികൃതി തന്നൊരു വിരഹം.. (വെണ്ണിലാ