പൂവിൻ ഇതൾ പൊഴിയവേ

പൂവിന്നിതൾ പൊഴിയവേ 
ഈറൻ കാറ്റിൽ നനയവേ
പൂവിന്നിതൾ പൊഴിയവേ
ഈറൻ കാറ്റിൽ നനയവേ 
തെന്നൽ കൂ‍ന്തൽ തഴുകവേ
നെഞ്ചം നിന്നിലലിയവേ ..
നാനനന... നാനനന... 
ആടിയുലയുമീ മോഹവനികയിൽ..
ആഴിയലകളിൽ നീയും ഞാനും ...

പൂവിന്നിതൾ പൊഴിയവേ
ഈറൻ കാറ്റിൽ നനയവേ 

കാണാതെ നിൻ കനവായ് 
തോരാതെ നിൻ മൊഴിയായ് 
വാടാതെ നിൻ ചിരിയായ്
നോവായി നിൻ നിനവായ്

പൂവിന്നിതൾ പൊഴിയവേ
ഈറൻ കാറ്റിൽ നനയവേ 

പൂങ്കാറ്റു പോൽ പടരും
നിൻ കാൽപ്പാടുകൾ തിരയും
പുൽനാമ്പുകൾ തഴുകും
നിൻ പൂങ്കൈവിരൽ മുകരും

പൂവിന്നിതൾ പൊഴിയവേ
ഈറൻ കാറ്റിൽ നനയവേ 
തെന്നൽ കൂ‍ന്തൽ തഴുകവേ
നെഞ്ചം നിന്നിലലിയവേ ..
ആടിയുലയുമീ മോഹവനികയിൽ..
ആഴിയലകളിൽ നീയും ഞാനും ...

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
5
Average: 5 (1 vote)
Poovin Ithal Pozhiyave