പുല്ലാങ്കുഴല്‍ നാദം പുല്‍കും
ഓം ഒന്നായ സത്തായ ചിത്തായൊരാനന്ദമേ
എന്നുള്ളിലെന്നെന്നും നിറയുന്ന സംഗീതമേ
ഓം ശ്രീവത്സം തിരുമാറിലണിയുന്ന മധുസൂദനാ
ഈ വിശ്വചക്രം തിരിക്കുന്ന നാരായണാ
പുല്ലാങ്കുഴല്‍ നാദം പുല്‍കും തീരം
ഗോവര്‍ദ്ധനം കുടയായ് മാറും തീരം
എന്നോര്‍മ്മയില്‍ വൃന്ദാവനം ഇളകുന്നു
കാളിന്ദിയോളം ഓ...
പുല്ലാങ്കുഴല്‍ നാദം പുല്‍കും തീരം
ഗോവര്‍ദ്ധനം കുടയായ് മാറും തീരം
ഗോരോചനത്തിന്‍ സുഗന്ധം
തീരാത്ത കഥചൊല്ലും തീരം
നീലക്കടമ്പിന്‍റെ പൂക്കള്‍
നീരൊത്തു നടമാടും തീരം
എങ്ങെന്‍ നീലാളിവര്‍ണ്ണന്‍
എന്നെ ഞാനാക്കും കൃഷ്ണന്‍
എന്തിനായ് മറഞ്ഞു നിന്നു
എന്നെ നീ മറന്നു നിന്നു
അകലുന്നതെന്താ കിരീടം
അറിയില്ല നീയെന്നെയെന്നോ
(പുല്ലാങ്കുഴല്‍...)
ഗോപേന്ദ്രനാദത്തില്‍ നീന്തി
ഗോവത്സകം പാടും രാവില്‍
മേഘോത്സവം കാത്തുകാത്തെന്‍
കേകിയുറങ്ങാത്ത രാവില്‍
തേടി ഞാന്‍ നടന്നു നിന്നെ
ഗാനത്തിന്‍ പാല്‍പ്പുഴയില്‍
നിന്‍ പാദത്താമരയോ
കണ്ടു ഞാന്‍ മിന്നല്‍പോലെ
നിന്‍ കണ്ണിന്‍ കാരുണ്യമെന്നില്‍
നീ പെയ്യുന്നതെന്നാണെന്‍ കണ്ണാ
(പുല്ലാങ്കുഴല്‍...)