വാനവില്ലോ പന്തലിട്ടേ

മഞ്ഞാടിക്കുന്നും മാമ്പുള്ളിത്തോടും
പയ്യാരം ചൊല്ലണ നേരം
ആരോ കാറ്റാടിപ്പാട്ടുകൾ പാടീ..
ദൂരെ ചങ്കിലെ താളം കേട്ടേ...

മാനവില്ലോ പന്തലിട്ടേ
മിഴിവാതിൽ പടിയോളം തൊങ്ങലിട്ടേ
ചെമ്പടയിൽ കൈത്താളമിട്ടേ..
നറുചിരിതൂകണ മുതുമുത്തിക്കമ്മലിട്ടേ
വെള്ളിനിലാത്തുള്ളികളോ തെല്ലലിഞ്ഞു ആറ്റിറമ്പിൽ
കാറ്റിലാടി വീണവരേ..  കല്ലുവെച്ചതാരിവിടെ 
എങ്കിലുമിവിടിവൻ കച്ചകെട്ടി വന്നിറങ്ങി
കണ്ണെറിഞ്ഞുനിന്നവരോ നെഞ്ചകത്തിൽ 
ആരും കാണാമിന്നൽ കൊണ്ടെറിഞ്ഞേ...
( മാനവില്ലോ ... )

നേരുതെ നിന്നാലും വെയിലിൻ നാളങ്ങൾ
പതിവായ് നെഞ്ചോരം കണിയായ് പൂക്കുന്നേ...
മിഴികൾ മിണ്ടാതെ മറയുന്നെന്നാലും 
കനവിൻ കൂടാകെ കുളിരായ് നീയുണ്ടേ
കട്ടുറുമ്പുകൾ നിരനിരക്കണ 
നാട്ടുമുക്കിലെ പീടികത്തിണ്ണയിൽ
നേരം പോക്കിനു കെണിയൊരുക്കൽ
പതിവാണിവിടെ 
ഒരു കാലക്കേടിനു ഇടമൊരുക്കണ
വീമ്പടിച്ചൊരു പൂച്ചക്കുട്ടിക്ക്
പാട്ടിലാകുമെന്നോർത്തിതില്ലൊരു നാണക്കേടിതിലേ ..
എങ്കിലുമെങ്കിലുമൊന്നാണെന്നിട നെഞ്ചിനകം നിറയെ 
തെങ്ങിലിളനീരിൻ ചേലാണെന്നിനി 
ആരോ മെല്ലെ  കാതിൽ മൂളിടുന്നേ...
( മാനവില്ലോ ....  )

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Vaanavillo

Additional Info

Year: 
2020

അനുബന്ധവർത്തമാനം