ഈ വഴിയേ

ഈ വഴിയേ മുകിലായ് ഒഴുകാം ആലോലം 
പറവയായ് ഉയരുവാൻ ചിറകുകൾ തേടീടാം 
ഓളങ്ങൾ നീരാടും തീരത്തിൽ 
മാലേയം ചാർത്തീടും ഓർമ്മകൾ ചാരേ 
ഈ വഴിയേ മുകിലായ് ഒഴുകാം ആലോലം 

പുലരിവെയിൽ വിരലുകളായ് 
ഋതുവെഴുത്തും മായാവർണങ്ങൾ 
മലരുകളെ കോർത്തു നാം 
അണിയുകയായ് ഒരു പൂക്കാലം 
പ്രിയതരമേതോ ഗാനം പാടീ നാം മെല്ലെ   
സ്‌മൃതികളിലേതോ സ്നേഹം തൂമഞ്ഞായ് 
മെല്ലെ ഒരു കനവായ് നാം 
ഈ വഴിയേ മുകിലായ് ഒഴുകാം ആലോലം 
പറവയായ് ഉയരുവാൻ ചിറകുകൾ തേടീടാം 

ഈ നീലശൈലങ്ങളും ഈ വാഹിനീതീരവും 
പാദങ്ങളിൽ സ്നേഹമാം പൂക്കൾ വിരിക്കുന്നുവോ 
ഇനി നീളും വഴി ചിരിയിതളുതിരുമീയാത്രയിൽ 
കല്ലോലിനീ അലയിലൊഴുകി നാമെങ്ങുപോയ് 
മാഞ്ഞീടല്ലേ മങ്ങീടല്ലേ ഈ സ്വർഗതീരം 
ഈ വഴിയേ മുകിലായ് ഒഴുകാം ആലോലം 
പറവയായ് ഉയരുവാൻ ചിറകുകൾ തേടീടാം 
ഓളങ്ങൾ നീരാടും തീരത്തിൽ 
മാലേയം ചാർത്തീടും ഓർമ്മകൾ ചാരേ 
ഈ വഴിയേ മുകിലായ് ഒഴുകാം ആലോലം

THE KUNG FU MASTER Malayalam Movie|Ee Vazhiye Song|Neeta Pillai| Karthik| Ishaan Chhabra|Abrid Shine