നന്മയുള്ള മാനവനെ ദൈവം കാണുന്നൂ

നന്മയുള്ള മാനവനെ ദൈവം കാണുന്നൂ
നല്ലവർ തൻ മാനസത്തിൽ ദൈവം വാഴുന്നൂ
പൈതലായും താതനായും മണ്ണിൽ പോരുന്നൂ
പതിതനായ മർത്യനവൻ തോഴനാകുന്നൂ

 നന്മയുള്ള മാനവനെ ദൈവം കാണുന്നൂ
നല്ലവർ തൻ മാനസത്തിൽ ദൈവം വാഴുന്നൂ

വീഥികളിൽ കൂരിരുട്ടിൻ കൈകൾ നീളുമ്പോൾ
ഭീതികളിൽ വഴുതി വഴുതി നമ്മൾ വീഴുമ്പോൾ
കൈപിടിച്ചു വീണ്ടുമവൻ പാത കാട്ടുന്നൂ
കണ്ണുനീരിൽ നിന്നെരിയും നാളമാകുന്നൂ 

 നന്മയുള്ള മാനവനെ ദൈവം കാണുന്നൂ
നല്ലവർ തൻ മാനസത്തിൽ ദൈവം വാഴുന്നൂ

ചേതനയിൽ വേദനതൻ മുള്ളു കൊള്ളുമ്പോൾ
യാതനയിൽ മുങ്ങിമുങ്ങി ദിനങ്ങൾ നീങ്ങുമ്പോൾ
പ്രാർത്ഥനയിൽ മാത്രമവൻ പ്രീതനാകുന്നൂ
സാന്ത്വനമായ് എങ്ങുമവൻ കൂടെയെത്തുന്നൂ

 നന്മയുള്ള മാനവനെ ദൈവം കാണുന്നൂ
നല്ലവർ തൻ മാനസത്തിൽ ദൈവം വാഴുന്നൂ
ആഴമാർന്ന ആഴി ദൈവസ്നേഹമാണല്ലോ
വെണ്മയാർന്ന വാനിടമാ കൃപയുമാണല്ലോ
നിത്യനാകുമവനു നന്ദിയോതുവിൻ നമ്മൾ
സത്യമാകുമവന്റെ രാജ്യം കാണുവിൻ മുന്നിൽ

 നന്മയുള്ള മാനവനെ ദൈവം കാണുന്നൂ
നല്ലവർ തൻ മാനസത്തിൽ ദൈവം വാഴുന്നൂ
പൈതലായും താതനായും മണ്ണിൽ പോരുന്നൂ
പതിതനായ മർത്യനവൻ തോഴനാകുന്നൂ

 നന്മയുള്ള മാനവനെ ദൈവം കാണുന്നൂ
നല്ലവർ തൻ മാനസത്തിൽ ദൈവം വാഴുന്നൂ

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Nanmayulla Maanavane