ഓട്ടോ ഓട്ടോ
ഓട്ടോ ഓട്ടോ ഓട്ടോ ഓട്ടോ
കുടുകുടു ശകടം ഓട്ടോ ഓട്ടോ ഓട്ടോ ഓട്ടോ
തെരുവുകവലകള്‍ ചുറ്റി ഓട്ടോ
നഗര ലഹരികള്‍ ഒപ്പി ഓട്ടോ
ഇരുളിലും പകലിലും വെയിലിലും മഴയിലും ഹേ
ഓട്ടൊ ഓട്ടോ ഓട്ടോ ഓട്ടോ
മിനിമം ചാര്‍ജ്ജായ മൂന്നു രൂപയ്ക്ക്
ചെറിയ മുച്ചക്രവാഹനം
സ്വയം തൊഴിലു തേടുന്ന നരനൊരാദായം
അനുദിനം നല്‍കുമാശയം
മഞ്ഞക്കറുമ്പന്‍ സദാ വണ്ടുമൂളന്‍
സഞ്ചാരരാമന്‍ സുഖം റിയര്‍ എഞ്ചിന്‍
വഴികളില്‍ കുണ്ടുകുഴികളിലിളകിയ
നഗരമേ നിന്റെ പകിടകളുരുളും
ഓട്ടോ ഓട്ടോ ഓട്ടോ ഓട്ടോ
പകലു മാന്യന്റെ നിശകളറിയാത്ത
തെരുവുകുമ്മാട്ടിക്കളികളും അറിഞ്ഞി-
രവു കാക്കുന്ന നിയമപാലന്റെ
നെറിവുകേടിന്റെ കഥകളും
കൂലിക്കു മീറ്റര്‍ വഴങ്ങാത്ത കൂട്ടര്‍
ചോദിച്ചുപോയാല്‍ മൊബൈകോര്ട്ടില്‍ മാറ്റര്‍
ഉരുകുമീ കാക്കിയുറയിലെ ഹൃദയമേ
അപകടം നിന്റെ സഹജരസഹജന്‍
ഓട്ടോ ഓട്ടോ ഓട്ടോ ഓട്ടോ
ഓട്ടോ ഓട്ടോ ഓട്ടോ ഓട്ടോ
കുടുകുടു ശകടം ഓട്ടോ ഓട്ടോ ഓട്ടോ
തെരുവുകവലകള്‍ ചുറ്റി ഓട്ടോ
നഗര ലഹരികള്‍ ഒപ്പി ഓട്ടോ
ഇരുളിലും പകലിലും വെയിലിലും മഴയിലും ഹേ
ഓട്ടൊ ഓട്ടോ ഓട്ടോ ഓട്ടോ