ഇനിയും പരിഭവമരുതേ - F

ആ....
ഇനിയും പരിഭവമരുതേ
ഇനിയും പരിഭവമരുതേ സ്വാമീ
ഇനിയും പരിഭവമരുതേ
അഭയമിരന്നു വരുന്നൊരു സാധുവിൽ
അഗ്നിപരീക്ഷണമരുതേ... അരുതേ
ഇനിയും പരിഭവമരുതേ സ്വാമീ
ഇനിയും പരിഭവമരുതേ

ആയിരം നവരാത്രി മണ്ഡപം താണ്ടി
ഹരിരാഗ സാഗരത്തിരകൾ നീന്തി
ആ....
ആയിരം നവരാത്രി മണ്ഡപം താണ്ടി
ഹരിരാഗ സാഗരത്തിരകൾ നീന്തി
സങ്കട ശ്രുതിയിട്ട തംബുരു മീട്ടി ഞാൻ
സാഷ്ടാംഗം പ്രണമിച്ചു തൊഴുമ്പോൾ
ഒരു ഭിക്ഷാംദേഹിയായ് പാടുമ്പോൾ
ഇനിയും പരിഭവമരുതേ സ്വാമീ
ഇനിയും പരിഭവമരുതേ

നിന്നെ ഭജിച്ചവരെല്ലാം നിന്നുടെ
നിരവദ്യ സാന്ത്വന സുഖമറിഞ്ഞു
ആ....
നിന്നെ ഭജിച്ചവരെല്ലാം നിന്നുടെ
നിരവദ്യ സാന്ത്വന സുഖമറിഞ്ഞു
കണ്ണീർ മെഴുകി മെനഞ്ഞൊരെൻ ജീവിത
മൺകുടം മാത്രമെന്തേ നീ വെടിഞ്ഞു
എന്റെ മുറജപം മാത്രമെന്തേ നീ മറന്നൂ
ഇനിയും പരിഭവമരുതേ

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Iniyum paribhavamaruthe - F

Additional Info

Year: 
1998