പുളകങ്ങൾ വിരിയുന്ന

പുളകങ്ങൾ വിരിയുന്ന യാമങ്ങളിൽ
പുതുമഞ്ഞിൻ ചിറകുള്ള യാമങ്ങളിൽ
മെയ്യാകെ തളരുമ്പോൾ ഉള്ളാകെ ഉരുകുമ്പോൾ
തനുവിൽ തളിർപോൽ പൊതിയാൻ വാവാ
എന്നരികിൽ
പുളകങ്ങൾ വിരിയുന്ന യാമങ്ങളിൽ
പുതുമഞ്ഞിൻ ചിറകുള്ള യാമങ്ങളിൽ

മാനം മണ്ണിൻ മാറിൽ താരകൾ തൂകി
തമ്മിൽ തമ്മിൽ ഏതോ താരകമായി
മോഹങ്ങൾ ആത്മാവിൽ ഇതൾചൂടവേ
താരുണ്യസ്വപ്നങ്ങൾ കതിർപെയ്യവെ
കരളിൽ മധുരം നുകരാൻ വാവാ എന്നരികിൽ
പുളകങ്ങൾ വിരിയുന്ന യാമങ്ങളിൽ
പുതുമഞ്ഞിൻ ചിറകുള്ള യാമങ്ങളിൽ

ചുണ്ടിൽ ചുണ്ടിൻ മൗനം നാദമായ് മാറ്റു
നെഞ്ചിൽ നെഞ്ചിൻ വർണ്ണം നീയിനി ചാർത്തു
ആലസ്യമൊന്നിൽ ഞാനലരാകവേ
അജ്ഞാതദാഹങ്ങൾ അലനെയ്യവേ
അമൃതും കുളിരും പകരാൻ വാവാ എന്നരികിൽ

പുളകങ്ങൾ വിരിയുന്ന യാമങ്ങളിൽ
പുതുമഞ്ഞിൻ ചിറകുള്ള യാമങ്ങളിൽ
മെയ്യാകെ തളരുമ്പോൾ ഉള്ളാകെ ഉരുകുമ്പോൾ
തനുവിൽ തളിർപോൽ പൊതിയാൻ വാവാ
എന്നരികിൽ
പുളകങ്ങൾ വിരിയുന്ന യാമങ്ങളിൽ
പുതുമഞ്ഞിൻ ചിറകുള്ള യാമങ്ങളിൽ

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Pulakangal viriyunna