സ്ത്രീയേ മഹാലക്ഷ്മി

Year: 
1993
Sthreeye Mahalakshmy
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet

സ്ത്രീയേ മഹാലക്ഷ്മി എന്നറിയാതെ
സ്ത്രീധനം ചോദിക്കും ആചാരം
സ്ത്രീമനം നോവിക്കും ആചാരം
പുരുഷാർത്ഥങ്ങളെ കൈവെടിയുന്നൊരു പൗരുഷം
പുണ്യമാം ധന്യമാം ദാമ്പത്യശാപഭാരം

  സ്ത്രീയേ മഹാലക്ഷ്മി എന്നറിയാതെ
സ്ത്രീധനം ചോദിക്കും ആചാരം
സ്ത്രീമനം നോവിക്കും ആചാരം

അലസിയ സുന്ദരമോഹം അമ്മ മറന്നിടുമോ
ഓ ...
അർപ്പിതബന്ധുര സ്നേഹം അന്നു തഴഞ്ഞിടുമോ
സ്ത്രീയേ ധനമെന്ന വേദാന്തചിന്തയിൽ
സ്ത്രീധനം ബീഭത്സബിംബമല്ലോ
സ്ത്രീധനം ബീഭത്സഭാവമല്ലോ

 സ്ത്രീയേ മഹാലക്ഷ്മി എന്നറിയാതെ
സ്ത്രീധനം ചോദിക്കും ആചാരം
സ്ത്രീമനം നോവിക്കും ആചാരം

ആറു ഋതുക്കളും കണ്ടെൻ അരുമക്കിടാവു വരും
ഓ ...
അവളുടെ ആതിരയൂഞ്ഞാൽ ആടാൻ പൗർണ്ണമി പോരും
മുടിയിൽ ദശപുഷ്പം ചൂടുന്ന പാടുന്ന 
നാടിന്റെ നാവായ് നാരി നിൽക്കും
നാടിന്റെ നന്മകളേറ്റി നിൽക്കും

 സ്ത്രീയേ മഹാലക്ഷ്മി എന്നറിയാതെ
സ്ത്രീധനം ചോദിക്കും ആചാരം
സ്ത്രീമനം നോവിക്കും ആചാരം
പുരുഷാർത്ഥങ്ങളെ കൈവെടിയുന്നൊരു പൗരുഷം
പുണ്യമാം ധന്യമാം ദാമ്പത്യശാപഭാരം

 സ്ത്രീയേ മഹാലക്ഷ്മി എന്നറിയാതെ
സ്ത്രീധനം ചോദിക്കും ആചാരം
സ്ത്രീമനം നോവിക്കും ആചാരം