വാ വാ നീയെൻ പ്രേമവാടിയിൽ

വാ വാ നീയെൻ പ്രേമവാടിയിൽ
വാ വാ നീയീ രാഗസന്ധ്യയിൽ
മോഹവല്ലികൾ കനവുചൂടുമെൻ
മാനസത്തിൽ നീ പാടിയാടി വാ
വാ വാ നീയെൻ പ്രേമവാടിയിൽ
വാ വാ നീയീ രാഗസന്ധ്യയിൽ

എന്നുമെന്നുമെൻ ഹൃദയതന്ത്രിയിൽ
സ്നേഹഗീതമായ് നീയലിയുമോ
തേടിത്തേടി നിന്നെയെങ്ങും
പാടിപ്പാടി ഞാനലഞ്ഞു
ഇനിയെന്നു നിന്നെക്കാണും ഞാൻ
വാ വാ നീയെൻ പ്രേമവാടിയിൽ
വാ വാ നീയീ രാഗസന്ധ്യയിൽ

മാൻമിഴികളിൽ കവിത ചൂടിയെൻ
വാനവീഥിയിൽ താരകന്യയായ്
വർണ്ണചിത്രം വരയ്ക്കുവാൻ
വശ്യമോഹമുണർത്തുവാൻ
ഇനിയെന്നു വന്നു ചേരും നീ

വാ വാ നീയെൻ പ്രേമവാടിയിൽ
വാ വാ നീയീ രാഗസന്ധ്യയിൽ
മോഹവല്ലികൾ കനവുചൂടുമെൻ
മാനസത്തിൽ നീ പാടിയാടി വാ
വാ വാ നീയെൻ പ്രേമവാടിയിൽ
വാ വാ നീയീ രാഗസന്ധ്യയിൽ

Va Va Neeyen | T K LAYAN and K J YESUDAS