മന്ദാരങ്ങള്‍ പൂക്കുട ചൂടി - M
മന്ദാരങ്ങള്‍ പൂക്കുട ചൂടി
മലർദീപങ്ങൾ നീളെ നിരന്നു
കുയിലുകൾ മൂളും നാദലയം
ചിങ്ങാനിലാവോ വന്നു ഇതു
ചിത്രാപൗർണ്ണമിയോ
പുള്ളോന്റെ വീണ നേരുകയായ്
എല്ലോർക്കും നല്ല നാൾ വരണേ
മന്ദാരങ്ങള്‍ പൂക്കുട ചൂടി
മലർദീപങ്ങൾ നീളെ നിരന്നു
ഒന്നിനിച്ചൊല്ലൂ നീയെൻ
നെഞ്ചിൽ കൂടും തത്തമ്മേ
അൻപിന്റെയീണം മൂളാമോ
വിണ്ണിൻ സ്നേഹം പെയ്യുവാൻ
മണ്ണിൽ സ്നേഹം പൂവിടാൻ
കന്നിപ്പൂവിൻ പ്രാർത്ഥന
കുഞ്ഞിക്കാറ്റേ കേട്ടുവോ
എങ്ങും സ്നേഹസംഗീതാർദ്രമന്ത്രം
പുള്ളോന്റെ വീണ മൂളുകയായ്
എല്ലോർക്കും നല്ലനാൾ വരണേയ്
മന്ദാരങ്ങള്‍ പൂക്കുട ചൂടി
മലർദീപങ്ങൾ നീളെ നിരന്നു
കണ്മണിപ്പൂക്കളേ പൊന്നോണം
കാണാൻ വന്നാട്ടേ
കുഞ്ഞിക്കൈ താളം തന്നാട്ടേ
സ്വർണ്ണത്തേരിലേറി വാ
വർണ്ണത്തേരിലാടി വാ
കാണാപ്പൊന്നൂഞ്ഞാലിലെൻ
കാറ്റേ നീയും ആടി വാ
മണ്ണും സ്വർഗ്ഗമാക്കും സ്നേഹമന്ത്രം
പുള്ളോന്റെ വീണ മൂളുകയായ്
എല്ലോർക്കും നല്ലനാൾ വരണേ
മന്ദാരങ്ങള്‍ പൂക്കുട ചൂടി
മലർദീപങ്ങൾ നീളെ നിരന്നു
കുയിലുകൾ മൂളും നാദലയം
ചിങ്ങാനിലാവോ വന്നു ഇതു
ചിത്രാപൗർണ്ണമിയോ
പുള്ളോന്റെ വീണ നേരുകയായ്
എല്ലോർക്കും നല്ല നാൾ വരണേ
മന്ദാരങ്ങള്‍ പൂക്കുട ചൂടി
മലർദീപങ്ങൾ നീളെ നിരന്നു