ഹരിതമനോജ്ഞമീ താഴ്വരയിൽ
ഹരിതമനോജ്ഞമീ താഴ്വരയിൽ
ഹരിണങ്ങൾ മേയുമീ പുൽത്തറയിൽ
മിഴി പൂട്ടിയെല്ലാം മറന്നിരുന്നു
മുരളികയൂതുന്ന പാട്ടുകാരാ
ഒരു പകൽ സ്വപ്നത്തിലെന്ന പോലെ
വെറുതേ നീയെന്തിനെന്നരികിൽ വന്നൂ (ഹരിത,,...)
ഒരു ഗാനമൊന്നിച്ചിരുന്നു പാടാൻ
പറയൂ നിനക്കിഷ്ടമല്ലേ
ദുഃഖങ്ങളെല്ലാം മറന്നു നമുക്കൊരു
സ്വർഗ്ഗം ചമയ്ക്കുവാനാവുകില്ലേ (ഹരിത...)
വെയിൽ മങ്ങുമന്തിയിലക്കരെ പോയ്
വെറുതേയിരിക്കുവതെന്തേ
കരളിൽ കുടി വെച്ചോരാളിനോടെൻ
കഥകൾ പതുക്കെ പറകയല്ലേ
ഒരുമിച്ചൊരു മന്ത്രകംബളമേറിയാ
വിണ്ണിൽ പറക്കുവാൻ കൊതിക്കയല്ലേ (ഹരിത...)
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Harithamanojamee
Additional Info
ഗാനശാഖ: