വാനിൻ മടിയിൽ ഇന്നലെ
വാനിൻ മടിയിൽ ഇന്നലെ രാത്രിയിൽ
വാസന്തപൗർണ്ണമി മരിച്ചു വീണു...
മരിച്ചു വീണു
ചിതയൊരുക്കാൻ പോയ കാർമുകിലാളുകൾ
കണ്ണീരുമായ് മണ്ണിൽ മടങ്ങി വന്നു
വാനിൻ മടിയിൽ ഇന്നലെ രാത്രിയിൽ
വാസന്തപൗർണ്ണമി മരിച്ചു വീണു
മരിച്ചു വീണു
താരകൾ തീരാ വേദനയാലെ
ഇരുളിൻ ശിലയിൽ തല തല്ലി
രാത്രി കരഞ്ഞു ധാത്രി കരഞ്ഞു
രാക്കിളിതൻ ദുഖ ഗാനമുയർന്നു
വാനിൻ മടിയിൽ ഇന്നലെ രാത്രിയിൽ
വാസന്തപൗർണ്ണമി മരിച്ചു വീണു
മരിച്ചു വീണു
കാറ്റിൻ കൈവിരൽ തുള്ളി വിറച്ചു
കൊഴിഞ്ഞൂ പൂവിൻ വർണ്ണദളങ്ങൾ
മണ്ണു കരഞ്ഞു വിണ്ണു കരഞ്ഞു
മാനവ മനസ്സിൻ തേങ്ങലുയർന്നു
വാനിൻ മടിയിൽ ഇന്നലെ രാത്രിയിൽ
വാസന്തപൗർണ്ണമി മരിച്ചു വീണു
മരിച്ചു വീണു മരിച്ചു വീണു മരിച്ചു വീണു
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Vaanin madiyil innale
Additional Info
Year:
1988
ഗാനശാഖ: