ഒറ്റക്കിരുന്നാലെൻ മനസ്സിൽ

ഒറ്റക്കിരുന്നാലെൻ മനസ്സിൽ... 
ഒറ്റ മുഖം മാത്രം നിറഞ്ഞൂ...
മിഴി വാതിൽ ഞാൻ 
ഞൊടി ചാരിയാൽ
കനവായ് നീ തെളിഞ്ഞൂ... തെളിഞ്ഞൂ...
ഒഴുകുന്നു നിൻ... 
നിഴലായി ഞാൻ...
കൊതിയോടെ മറുമൊഴി കേൾക്കുവാൻ...

ഒറ്റക്കിരുന്നാലെൻ മനസ്സിൽ... 
ഒറ്റ മുഖം മാത്രം നിറഞ്ഞൂ...

ചാരേ വരും കഥ പറഞ്ഞു കളിവാക്കിൻ മധുരവുമായ്...
ഏതോ വരം ഉയിരിലാകെ നിറയുന്നോരനുഭവമായ്....
നെഞ്ചോരത്തെന്നും കാക്കുമെൻ നിധി നീ...
ജന്മങ്ങൾ തോറും വേനലിന്നരികേ...

ഒറ്റക്കിരുന്നാലെൻ മനസ്സിൽ... 
ഒറ്റ മുഖം മാത്രം നിറഞ്ഞൂ...

എന്നേ പകൽ ഇരുളിലാക്കിയൊരു നോവിന്നകലുകയായ്...
നിൻ പുഞ്ചിരി പുതിയൊരാശ തരുമോമൽ കതിരൊളിയായ്...
നീ തേടും തണലായ് ഞാൻ വിരിയാം...
തൂവാകപ്പൂക്കൾ തൂകിടും വഴിയിൽ...

ഒറ്റക്കിരുന്നാലെൻ മനസ്സിൽ... 
ഒറ്റ മുഖം മാത്രം നിറഞ്ഞൂ...
മിഴി വാതിൽ ഞാൻ 
ഞൊടി ചാരിയാൽ
കനവായ് നീ തെളിഞ്ഞൂ... തെളിഞ്ഞൂ...
ഒഴുകുന്നു നിൻ... 
നിഴലായി ഞാൻ...
കൊതിയോടെ മറുമൊഴി കേൾക്കുവാൻ...

ഒറ്റക്കിരുന്നാലെൻ മനസ്സിൽ... 
ഒറ്റ മുഖം മാത്രം നിറഞ്ഞൂ...
ഒറ്റക്കിരുന്നാലെൻ മനസ്സിൽ... 
ഒറ്റ മുഖം മാത്രം നിറഞ്ഞൂ...

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Ottakyirunnal