ചോതിക്കൊഴുന്നേ ചാമക്കിളുന്നേ
ചോതിക്കൊഴുന്നേ ചാമക്കിളുന്നേ
ചോദിച്ചോട്ടേ നിങ്ങടങ്ങേലെ
പാതോതി തെയ്യപ്പറമ്പിൽ
പാലടയ്ക്കാപ്പൈങ്കിളികൾ
പാടും മാമരച്ചില്ലയൊന്നിൽ
പൂമെടഞ്ഞ വള്ളിയൂഞ്ഞാൽ
ആടുമിത്താമരപ്പെൺകൊടിയേ
കണ്ടോ കാട്ടുചെമ്പകച്ചെണ്ടോടൊത്തവളേ
ഒണ്ടോ പൂങ്കവിളിൽ ചന്ദനക്കുങ്കുമ സംഗമച്ചന്തമെല്ലാം
തുമ്പപ്പൂത്തുമ്പീ തൂവാനത്തുമ്പീ
കാശിത്തെറ്റിത്തുഞ്ചം തേടുമ്പം
ശിങ്കാരക്കുന്നും ചെരിവിൽ
കാറ്റുചിക്കിച്ചൂരുണക്കും
കഞ്ചാപ്പാടത്തിനപ്പുറത്തെ
ചൂഴംപാലപ്പൂത്തണലിൽ
ചൂടും കാഞ്ഞു കിടന്നവനെ
കണ്ടോ കാരിരുമ്പിന്റെ തുണ്ടോടൊത്തവനെ
ഒണ്ടോ പാൽച്ചുണങ്ങിൻ
ചിത്തിരം കൊത്തിയ മുത്തണിപ്പാടു നെഞ്ചിൽ
ചോതിക്കൊഴുന്നേ ചാമക്കിളുന്നേ
തന്തനനനാനാനാ തന്തനനനന നാനാനാ തന്തനനനാ
തന്തനനതന്തനനനാ തന്തനനതന്തനനനാ തന്തനാ
ആടിക്കുണുങ്ങും മേളത്തിടമ്പേ ആനന്ദത്തിൻ ആരാമങ്ങൾ
ആലിപ്പഴങ്ങൾ ചാലിച്ചെടുക്കും അല്ലിച്ചുണ്ടിൻ സല്ലാപങ്ങൾ
നീലക്കടമ്പിൻ ചോലത്തടങ്ങൾ താളം തട്ടി താലോലിക്കും
ഈറക്കുരുന്നിൻ ഈണക്കുഴലിൽ ഈറനായ ശീലല്ലേ നീ
കണ്മണീ നിൻ കനവിൻ മഞ്ഞണിഞ്ഞ താഴ്വരയിൽ
എന്മുളം തൻടിലൂറും ഗാനതല്ലജം
കനിയാകാം കണിയേകാം
വിഷുമാസം മഞ്ഞപ്പൂക്കൊന്നയിൽ
കിങ്ങിണി തുള്ളുന്നുവല്ലോ
ചോതിക്കൊഴുന്നേ ചാമക്കിളുന്നേ
തന്തനനനാനാ തന്തനനനാ
തന്തനനനാനാ തന്തനനനാ
വേളിപ്പറമ്പിൽ താലിച്ചടങ്ങിൽ
വാകപ്പൂവിൻ നിർമാല്യം പോൽ
നാദസ്വരത്തിൻ മേളക്കൊഴുപ്പിൽ
നേദിച്ചില്ലേ നമ്മൾ തമ്മിൽ
അമ്പലത്തേരിൽ അമ്പിളിച്ചാറിൻ
ചായച്ചെപ്പും തൂവൽത്തുണ്ടും
തേടിത്തിരഞ്ഞീ പാതിരാമേടിൻ
കൂട്ടിന്നുള്ളിൽ കൂടുന്നൂ നാം
എത്രയോ കുഞ്ഞുകുഞ്ഞു പൂപ്പളുങ്കു ചിപ്പികളെ
ഇത്രനാൾ ചില്ലിലിട്ടു മാനസങ്ങളിൽ
ചൊരിമഞ്ഞിൽ ചെറുതെന്നൽ
തിരവീശും ഉന്മാദം പങ്കിട്ടു പങ്കിട്ടു പങ്കിട്ടെടുത്തൂ
തുമ്പപ്പൂത്തുമ്പീ തൂവാനത്തുമ്പീ
കാശിത്തെറ്റിത്തുഞ്ചം തേടുമ്പം
ശിങ്കാരക്കുന്നും ചെരിവിൽ
കാറ്റുചിക്കിച്ചൂരുണക്കും
കഞ്ചാപ്പാടത്തിനപ്പുറത്തെ
ചൂഴംപാലപ്പൂത്തണലിൽ
ചൂടും കാഞ്ഞു കിടന്നവനെ
കണ്ടോ കാരിരുമ്പിന്റെ തുണ്ടോടൊത്തവനെ
ഒണ്ടോ പാൽച്ചുണങ്ങിൻ
ചിത്തിരം കൊത്തിയ മുത്തണിപ്പാടു നെഞ്ചിൽ
ചോതിക്കൊഴുന്നേ ചാമക്കിളുന്നേ
തുമ്പപ്പൂത്തുമ്പീ തൂവാനത്തുമ്പീ