വെണ്മുകിലേ എൻ മിഴികളിലേ

നീ... 
എന്നിൽ പെയ്തിറങ്ങുമൊരു മഴയായ് ഞാൻ...
നിന്നിൽ പൂത്തുലഞ്ഞ മലരിതളായ്...
നീ... 
എന്നിൽ പെയ്തിറങ്ങുമൊരു മഴയായ് ഞാൻ...
നിന്നിൽ പൂത്തുലഞ്ഞ മലരിതളായ് നാം...
നിറമേകും... അനുരാഗം... 
പുതുമഴയായ്... ഇതളുകളും... 
കഥ പറയും.. പുലരികളോ... പ്രണയമയം...
കണ്ണോടു കണ്ണോരമായ് നിൻ മിഴിയിൽ...
തീരാത്ത മോഹങ്ങളായ് നാം അകലേ...
ഏതോ നിലാവിന്റെ കോണിൽ മറയുകയായ്...
വെണ്മുകിലേ... 
എൻ മിഴികളിലേ പുതുകനവായ്... 
നീ വിരിയൂ ഒരു പനിമതിയായ്... 
പ്രിയസഖിയേ... 
വെണ്മുകിലേ... 
എൻ മിഴികളിലേ പുതുകനവായ്... 
നീ വിരിയൂ ഒരു പനിമതിയായ്... 
പ്രിയസഖിയേ... 

ആദ്യമായ് കണ്ട നാൾ മുതൽ... 
ഉള്ളിനുള്ളിൽ ഒഴുകും പുഴയായ് പ്രണയം...
പൂവിലേ നറുതേൻ കണം...
നുകരാൻ അണയും ശലഭം പോലെൻ ഹൃദയം...
പനിമതീ നീ എന്നുള്ളിൽ...
ഒഴുകും പുഴയായീ...
മഴ തൻ കുളിരായി വാ...
നിനവിലേതോ പുതുരാഗം...
മെല്ലേ നീട്ടുന്ന കാറ്റിൻ മണിവീണയായ് ....

വെണ്മുകിലേ... 
എൻ മിഴികളിലേ പുതുകനവായ്... 
നീ വിരിയൂ ഒരു പനിമതിയായ്... 
പ്രിയസഖിയേ... 
വെണ്മുകിലേ... 
എൻ മിഴികളിലേ പുതുകനവായ്... 
നീ വിരിയൂ ഒരു പനിമതിയായ്... 
പ്രിയസഖിയേ... 

നെഞ്ചിലേ മൃദുരാഗമായ്...
നീയെന്നരികിൽ അണയും നിമിഷം മധുരം...
കാതലേ എൻ പുണ്യമേ... 
നിന്നോടൊന്നായ് അലിയാൻ വെമ്പും ഹൃദയം...
മധുമൊഴീ എൻ കൺകോണിൽ...
ഒരു പുഞ്ചിരിയായി...
തഴുകും കാറ്റായി വാ...
ഉയിരിലെങ്ങും നീ മെല്ലേ മൂളും...
പ്രിയ ഗാനം എന്നിൽ നിറയുന്നിതാ...

വെണ്മുകിലേ... 
എൻ മിഴികളിലേ പുതുകനവായ്... 
നീ വിരിയൂ ഒരു പനിമതിയായ്... 
പ്രിയസഖിയേ... 
വെണ്മുകിലേ... 
എൻ മിഴികളിലേ പുതുകനവായ്... 
നീ വിരിയൂ ഒരു പനിമതിയായ്... 
പ്രിയസഖിയേ... 

നീ... 
എന്നിൽ പെയ്തിറങ്ങുമൊരു മഴയായ് ഞാൻ...
നിന്നിൽ പൂത്തുലഞ്ഞ മലരിതളായ്...
നീ... 
എന്നിൽ പെയ്തിറങ്ങുമൊരു മഴയായ് ഞാൻ...
നിന്നിൽ പൂത്തുലഞ്ഞ മലരിതളായ് നാം...
നിറമേകും... അനുരാഗം... 
പുതുമഴയായ്... ഇതളുകളും... 
കഥ പറയും.. പുലരികളോ... പ്രണയമയം...
കണ്ണോടു കണ്ണോരമായ് നിൻ മിഴിയിൽ...
തീരാത്ത മോഹങ്ങളായ് നാം അകലേ...
ഏതോ നിലാവിന്റെ കോണിൽ മറയുകയായ്...
വെണ്മുകിലേ... 
എൻ മിഴികളിലേ പുതുകനവായ്... 
നീ വിരിയൂ ഒരു പനിമതിയായ്... 
പ്രിയസഖിയേ... 
വെണ്മുകിലേ... 
എൻ മിഴികളിലേ പുതുകനവായ്... 
നീ വിരിയൂ ഒരു പനിമതിയായ്... 
പ്രിയസഖിയേ... 

Venmukile Lyric Video | Safar Malayalam Movie | Nithin Noble | Haricharan | Chithra Arun