ശൃംഗാരം കടമിഴിയില്‍

ശൃംഗാരം കടമിഴിയില്‍
സിന്ദൂരം കവിളിണയില്‍
കിളിമൊഴി നീ എന്‍ കിനാവില്‍
എന്നെന്നും തേടാതെ വിരുന്നിനെത്തുന്നു
എന്നെ പുണര്‍ന്നു മറയുന്നു
ശൃംഗാരം കടമിഴിയില്‍
സിന്ദൂരം കവിളിണയില്‍

നിനക്കിരിക്കാന്‍ മനസ്സിലൊരു
മഞ്ചം ഒരുക്കാം ഞാന്‍
നമുക്കുറങ്ങാന്‍ ചന്ദ്രികയാല്‍
വിരി നിവര്‍ത്താം ഞാന്‍
(ശൃംഗാരം...)

മുരളികയാല്‍ ശ്രുതി പകരും
വേഥി ഒരുക്കാം ഞാന്‍
കാല്‍ത്തളകള്‍ ചാര്‍ത്തി വരൂ
രാധികയായ് നീ
(ശൃംഗാരം...)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Sringaram kadamizhiyil