എന്താണീ മൗനം

എന്താണീ മൗനം... 
നിന്നുള്ളിൽ തേങ്ങുന്നു...
എന്താണീ ഈ രാഗം... 
എന്നുള്ളിൽ കേഴുന്നു...
മുത്താലേ നീ എന്നിലില്ലേ... 
ഖൽബാണെ നീ മറയല്ലേ...

എന്താണീ ഈ നേരം... 
നിന്നുള്ളിൽ തേടുന്നു...
എന്താണീ ഈ രാവിൽ... 
നീയെന്നിൽ നീറുന്നു...
മുത്താലേ നീ പിരിയല്ലേ... 
ഖൽബാണെ നീ മറയല്ലേ...

പല ജന്മമായ് തേടി ഞാൻ... 
പല രാത്രി നൊന്തേ ഞാനും...
ഇടനെഞ്ചിലെന്നും നീയേ... 
പിടയുന്ന പ്രാണൻ നീയേ...
എന്താണീ ഈ നേരം... 
നിന്നുള്ളിൽ തേടുന്നു...
എന്താണീ ഈ രാവിൽ... 
നീയെന്നിൽ നീറുന്നു...
മുത്താലേ നീ പിരിയല്ലേ... 
ഖൽബാണെ നീ മറയല്ലേ...

അല തല്ലു മോളങ്ങൾ പോൽ... 
തിരയുന്നു നിന്നെ ഞാനും...
നിഴൽ വീണ വഴി വീഥികൾ...
പിടയുന്ന നിന്നോർമ്മകൾ... 
എന്താണീ മൗനം
നിന്നുള്ളിൽ തേങ്ങുന്നു
എന്താണീ മൗനം... 
നിന്നുള്ളിൽ തേങ്ങുന്നു...
എന്താണീ ഈ രാഗം... 
എന്നുള്ളിൽ കേഴുന്നു...
മുത്താലേ നീ എന്നിലില്ലേ... 
ഖൽബാണെ നീ മറയല്ലേ...

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Enthanee Mounam

Additional Info

Year: 
2019

അനുബന്ധവർത്തമാനം