തിങ്കൾക്കിളീ

തിങ്കൾക്കിളീ…
എന്നെന്നും മനസ്സിൽ പൂക്കുന്ന രാഗങ്ങൾ
തേടുന്നിതാ എന്നെന്നും എൻ
നെഞ്ചിൽ മയങ്ങുന്ന രാഗങ്ങള്‍
എന്നെന്നും എൻ നെഞ്ചിൽ മയങ്ങുന്ന
രാഗങ്ങള്‍
ആരോരുമറിയാതെ ആത്മാവിൽ ഞാൻ കാത്ത
മോഹങ്ങള്‍ തേടി നീ വരുമോ
ചാരെ നീ വരുമോ
തിങ്കൾക്കിളീ എന്നെന്നും മനസ്സിൽ
പൂക്കുന്ന രാഗങ്ങൾ
എന്നെന്നും മനസ്സിൽ പൂക്കുന്ന രാഗങ്ങൾ

ഈ ശോകവനിയിലെനിക്കു
കൂട്ടാ‍യി മിഴിനീരോ
ഈ വസുന്ധര കണിയൊരുക്കി
കരളിനമൃതാകുമോ
കനവിലെത്തിയ മധുര മലർമഴ
ചൊരിയുമോ കിളീ മൃദുലനൊമ്പരം
ശ്യാമമേഘങ്ങൾ തൂവലാക്കിയോ നീ
കിളീ ശ്യാമ മേഘങ്ങൾ തൂവലാക്കിയോ നീ
തിങ്കൾക്കിളീ എന്നെന്നും മനസ്സിൽ
പൂക്കുന്ന രാഗങ്ങൾ
എന്നെന്നും മനസ്സിൽ പൂക്കുന്ന രാഗങ്ങൾ

ഈ ആരണ്യത്തില്‍ എനിക്ക് കൂട്ടായി
അരിയ മര്‍മരമോ
ഈ നീലയാമം തേടി ഞാനിനി എങ്ങലഞ്ഞിടും
ഒരിക്കലെങ്കിലും അധര മധുരം നീ
പകരുമോ കിളീ പ്രണയ നൊമ്പരം
ബാഷ്പമേഘങ്ങളീറനാക്കിയോ നീ
മിഴി ബാഷ്പമേഘങ്ങളീറനാക്കിയോ നീ
തിങ്കൾക്കിളീ എന്നെന്നും മനസ്സിൽ
പൂക്കുന്ന രാഗങ്ങൾ
എന്നെന്നും മനസ്സിൽ പൂക്കുന്ന രാഗങ്ങൾ

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Thinkal kili