എന്താ മൂര്യേ പാടത്ത് നിക്കണേ

അത്തിപത്തിൽ തത്തമ്മ ചൊല്ലീ...
കുട്ട്യോളേ... പൂച്ചാ... പൂച്ച...
അത്തിപത്തിൽ തത്തമ്മ ചൊല്ലീ...
കുട്ട്യോളേ... പൂച്ചാ... പൂച്ച...
ചെമ്പരുന്തേ... റാഞ്ചിടല്ലേ... 
പോകണം ഞങ്ങളാ വേല കാണാൻ.... 
ചെമ്പരുന്തേ... റാഞ്ചിടല്ലേ... 
പോകണം ഞങ്ങളാ വേല കാണാൻ.... 

എന്താ മൂര്യേ പാടത്ത് നിക്കണ്...
ഞാറ്റുവേല പാട്ട് കേട്ടുവോ...
ചന്തേ വല്ലോം വിക്കണമെങ്കിൽ...
വിത്തു നടാൻ, കണ്ടമുഴാൻ വാ...
മഴ നനയണ തോണിയിൽ... 
പുഴ നിറയണ വേളയിൽ...
ഞാറ്റുപാട്ടു കേക്കണുണ്ടോ നീ...
നല്ല നാട്ടു പാട്ടു കേക്കണുണ്ടാ നീ...

എന്താ മൂര്യേ പാടത്ത് നിക്കണ്...
ഞാറ്റുവേല പാട്ട് കേട്ടുവോ...
ചന്തേ വല്ലോം വിക്കണമെങ്കിൽ...
വിത്തു നടാൻ, കണ്ടമുഴാൻ വാ...

അത്തിപത്തിൽ തത്തമ്മ ചൊല്ലീ...
കുട്ട്യോളേ... പൂച്ചാ... പൂച്ച...
ചെമ്പരുന്തേ... റാഞ്ചിടല്ലേ... 
പോകണം ഞങ്ങളാ വേല കാണാൻ.... 

പുഴയിൽ വഴി തെറ്റിയ പരലോ നീ തോട്ടിൽ...
തറയിൽ മഴ തേടി തവളച്ചൻ പാടീ...
തിറയും പൂതനും കാവടിയാട്ടവും...
പറയും പാനയും വേലയും പൂരവും...
എലേലോ ഹോയ്... ഈ ദേശ വിശേഷം...
എലേലല്ലോ ഹോയ്... ഈ ദേശ വിശേഷം... 
മകരമഞ്ഞീ രാവത്ത്... 
മലയിറങ്ങണ നേരത്ത്...
കുളിരു പെയ്യണ നാടാണ്... 
ഹാ... നാടാണ്...

എന്താ മൂര്യേ പാടത്ത് നിക്കണ്...
ഞാറ്റുവേല പാട്ട് കേട്ടുവോ...
ചന്തേ വല്ലോം വിക്കണമെങ്കിൽ...
വിത്തു നടാൻ, കണ്ടമുഴാൻ വാ...

നാവിൻ കൊതി തേടി മാമ്പഴക്കാലവും...
രാവിൽ ഒളികണ്ണായ് കാക്കച്ചി കൂട്ടവും...
വയലിൻ വരമാടും മഴ തൂകി മേടവും...
വെയിലിൽ നിറമോടും ചിരി തൂകി കൊന്നയും...
എലേലോ ഹോയ്... ഈ ദേശ വിശേഷം...
എലേലല്ലോ ഹോയ്... ഈ ദേശ വിശേഷം... 
പത്തുപറ കൊയ്‌ത്തിന്‌... 
വിത്തിറക്കണ നേരത്ത്...
കുത്തിരിക്കണതെന്താണ്... 
ആ എന്താണ്...

എന്താ മൂര്യേ പാടത്ത് നിക്കണ്...
ഞാറ്റുവേല പാട്ട് കേട്ടുവോ...
ചന്തേ വല്ലോം വിക്കണമെങ്കിൽ...
വിത്തു നടാൻ, കണ്ടമുഴാൻ വാ...

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Entha Moorye

Additional Info

Year: 
2019

അനുബന്ധവർത്തമാനം