മിഴികൾ മെഴുകിൻ

മിഴികൾ മെഴുകിൻ തിരികളോ
പ്രണയല്ലയിൽ കൂടണയും കിളികളോ
മൊഴികൾ നിറയെ കൊഞ്ചലോ
കരളിൻ വല്ലിയിൽ അനുരാഗത്തുള്ളിയോ
എന്നിലും നിന്നിലും മിന്നലായ്
ഇതളിതളായ് തെളിയുകയായ് മോഹച്ചിമിഴുകൾ (2)

കൊലുസുകളലസമായ് ഇളകിയതെന്തിനോ
പെൺകിളി ഇണകൾ നാം പാടിയതെന്തിനോ
വഴിപിരിയാതിരുവരിലും ഒരു പുഴയൊഴുകിയോ
ഹൃദയവും ഹൃദയവും ചേർന്ന സ്പന്ദന വീണയിൽ
കനവിൻ പുന്നാര വിരളുകൾ പുതിയൊരു ജതസ്വരി മീട്ടിയോ
(മിഴികൾ...)

ദാവണിപോലെ ഞാൻ അണിയുവതാരെയോ
തുമണിമേനിയിൽ ആവണി മുല്ലയോ
കവിളുകളിൽ ചുണ്ടിണകൾ കവിതകളെഴുതിയോ
മുകിലുകൾ തഴുകിടും അമ്പിളിപ്പൊൻ തോണിയിൽ 
തുഴയാമൊന്നായ് രാവിതിൽ രതിയുടെ അലകളിലൂടെ നാം 
(മിഴികൾ...)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Mizhikal Mezhukin