നമ്മടെ തൃശ്ശിവപേരൂർ
കാടാടാ വട്ടത്തിൽ...
കാടാടാടാ വട്ടത്തിൽ...
എല്ലാം എല്ലാം കിട്ടണ നാട് തൃശ്ശിവപേരൂർ...
തൃശ്ശിവപേരൂർ.... നമ്മടെ തൃശ്ശിവപേരൂർ...
തൃശ്ശിവപേരൂർ.... നമ്മടെ തൃശ്ശിവപേരൂർ...
ചെണ്ടവട്ടം പോലേ...
തിമിലവട്ടം പോലെ...
മദ്ദളവട്ടം പോലെ....
ചെണ്ടുമല്ലി പൂവട്ടം പോലെ...
തൃശ്ശിവപേരൂർ.... നമ്മടെ തൃശ്ശിവപേരൂർ...
പൂരച്ചൂരുള്ള ആനപ്പിണ്ടം...
കാലോണ്ടൊന്ന് ചവട്ടിയാലത്
കൈയാൽ തൊട്ട തലയിൽ വയ്ക്കേ...
ആഹ്ലാദ കൽക്കണ്ടം...
അത് ആമോദ പൊൻപണ്ടം...
ഏ.... തൃശ്ശിവപേരൂർ....
തൃശ്ശിവപേരൂർ.... നമ്മടെ തൃശ്ശിവപേരൂർ...
വടക്കുംനാഥന്റെ തിരുമുറ്റത്തൂ നിന്ന് നോക്കിയാലോ...
പുത്തൻപള്ളി കാക്കുന്ന കുരിശും കാണാം...
നമ്മടെ റമ്മദിക്ക നിസ്‌കരിക്കാൻ പോകുന്നതും കാണാം...
കുട്ട്യാന ചന്തം...
കുഴിയാനക്കുഴി കണ്ടു പേടിച്ചിട്ട്...
പപ്പനെയോടിച്ചൊരു ഇല്ലാക്കഥയിൽ...
എല്ലാരും ഒത്തു ചിരിക്കണ അരിങ്ങാടി
പ്രാവുകൾ കുറുകി പാറണ അരിയങ്ങാടി....
നമ്മുടെ അരിയങ്ങാടി...
ചെണ്ടവട്ടം പോലേ...
തിമിലവട്ടം പോലെ...
മദ്ദളവട്ടം പോലെ....
ചെണ്ടുമല്ലി പൂവട്ടം പോലെ...
തൃശ്ശിവപേരൂർ... നമ്മടെ തൃശ്ശിവപേരൂർ...
തൃശ്ശിവപേരൂർ... നമ്മടെ തൃശ്ശിവപേരൂർ...
കള്ളിൻ നിറമുള്ള വേള്ളേപ്പങ്ങൾ...
അഞ്ചു വിളക്കിന്നപ്പുറമിപ്പുറം കച്ചോടച്ചേല്...
വടക്കേച്ചിറ വഞ്ചിക്കുളം കഥകൾ ചൊല്ലീടും...
കോർപ്പറേഷൻ്റേ...
ആറു മണി സൈറൻ... കേട്ടിട്ടിപ്പോ...
കിളിയായ കിളിയൊക്കെ ആർപ്പേ വിളിക്കേ...
എല്ലാരും കണ്ണെറിയണ തേക്കിൻ കാട്ടിൽ..
ചീട്ടുകൾ മലന്നും കമിഴണ തേക്കിൻ കാട്ടിൽ...
നമ്മടെ തേക്കിൻ കാട്ടിൽ...
ചെണ്ടവട്ടം പോലേ...
തിമിലവട്ടം പോലെ...
മദ്ദളവട്ടം പോലെ....
ചെണ്ടുമല്ലി പൂവട്ടം പോലെ...
തൃശ്ശിവപേരൂർ.... നമ്മടെ തൃശ്ശിവപേരൂർ...