കനവിലൊരു നാളം
കനവിലൊരു നാളം...
കദനമൊരു നാദം...
കാണുന്നൊരോർമ്മ പോലും യാത്രയായ്...
ഇരുമനസ്സിലേതോ...
ഇഴ പിരിയും നേരം....
മഴമേഘം മാഞ്ഞു വാനം മാത്രമായ്....
പറയാതെ പോകും രാവിൽ...
പടിവാതിലാരോ ചാരും...
വിരഹാർദ്രയാമമായി നീളുമോ...
കനവിലൊരു നാളം...
കദനമൊരു നാദം...
കാണുന്നൊരോർമ്മ പോലും യാത്രയായ്...
കാലം വഴിമാറും...
കനൽ മിന്നലേറ്റ പോൽ...
നിറം വാർന്ന സന്ധ്യയിൽ തേങ്ങിയോ...
രാവും മിഴി ചേർക്കും...
ശരത്തിങ്കൾ മായവേ...
ഇടം തേടും രാത്രി മൈന പാടിയോ...
മണൽകാടിനുള്ളിലേ...
ഇളം തെന്നലാകവേ...
തിരിയുന്നൊരോടമായി മാറുമോ...
ആരോ ശ്രുതി ചേർക്കും....
വ്യഥ തന്ത്രിവീണയിൽ...
വരിപാടുമേതോ മൂകസാന്ത്വനം....
മായാ മധു തേടും...
ഇതൾ പോയ പൂവിലും...
തിരയുന്നതേതോ സ്നേഹസാഗരം...
മഴൽ പ്രാവ് പോകവേ...
മൊഴിയുന്ന മർമ്മരം...
ഏകാന്തമായലിഞ്ഞു ചേരുമോ...
കനവിലൊരു നാളം...
കദനമൊരു നാദം...
കാണുന്നൊരോർമ്മ പോലും യാത്രയായ്...