കാവുംപുറം നാട്ടിലുണ്ടേ

തന്നാനെ താനാനേ താന്നാനെ താനാനേ...
തന്നാനെ താനാനേ താന്നാനെ താനാനേ...

കാവുംപുറം നാട്ടിലുണ്ടേ 
അഴകോലും പെണ്ണൊരുത്തി...
കാവുംപുറം നാട്ടിലുണ്ടേ 
അഴകോലും പെണ്ണൊരുത്തി...
വെള്ളിക്കൊലുസിട്ട് കൊഞ്ചും
മിനുമിനുങ്ങണ പെണ്ണൊരുത്തി...
വെള്ളിക്കൊലുസിട്ട് കൊഞ്ചും
മിനുമിനുങ്ങണ പെണ്ണൊരുത്തി...
നേരാണേ... നേരാണേ...
നേരിൻ്റെ കഥയാണേ...
നേരാണേ... നേരാണേ...
നേരിൻ്റെ കഥയാണേ...

ആലമർത്തിൻ ചാരേ...
ഞാനിരിക്കണ നേരത്ത്...
ആലമർത്തിൻ ചാരേ...
ഞാനിരിക്കണ നേരത്ത്...
കണ്ണീരു തുടക്കാനായീ...
ഓടിയണഞ്ഞൊരു പെണ്ണു നീ...
കണ്ണീരു തുടക്കാനായീ...
ഓടിയണഞ്ഞൊരു പെണ്ണു നീ...
മിന്നും നിലാവ് കണ്ട്...
വലയെറിയണ നേരത്ത്...
പൊന്നും കിനാവ് തന്ന്...
ചിരി ചൂടണ പെണ്ണു നീ...
മിന്നും നിലാവ് കണ്ട്...
വലയെറിയണ നേരത്ത്...
പൊന്നും കിനാവ് തന്ന്...
ചിരി ചൂടണ പെണ്ണു നീ...
നേരാണേ... നേരാണേ...
നേരിൻ്റെ കഥയാണേ...
നേരാണേ... നേരാണേ...
നേരിൻ്റെ കഥയാണേ...

നെഞ്ചിൽ അഴലേറ്റി ഞാൻ...
വഞ്ചി തുഴയണ നേരത്ത്...
നെഞ്ചിൽ അഴലേറ്റി ഞാൻ...
വഞ്ചി തുഴയണ നേരത്ത്...
പുഞ്ചിരി തൂകിയെൻ്റേ...
ചാരെയണയണ സുന്ദരിയേ...
പുഞ്ചിരി തൂകിയെൻ്റേ...
ചാരെയണയണ സുന്ദരിയേ...
ഞാൻ കാണും കനവിനെല്ലാം..
നിറമേകിയ പെൺമണിയേ...
ഞാൻ കാണും കനവിനെല്ലാം..
നിറമേകിയ പെൺമണിയേ...
ഇന്നു നിൻ മിഴികൾ
നിറയുവതെന്തെടി സുന്ദരിയേ...
ഇന്നു നിൻ മിഴികൾ
നിറയുവതെന്തെടി സുന്ദരിയേ...
നേരാണേ... നേരാണേ...
നേരിൻ്റെ കഥയാണേ...
നേരാണേ... നേരാണേ...
നേരിൻ്റെ കഥയാണേ...

കാവുംപുറം നാട്ടിലുണ്ടേ 
അഴകോലും പെണ്ണൊരുത്തി...
കാവുംപുറം നാട്ടിലുണ്ടേ 
അഴകോലും പെണ്ണൊരുത്തി...
വെള്ളിക്കൊലുസിട്ട് കൊഞ്ചും
മിനുമിനുങ്ങണ പുഴയൊരുത്തി...
വെള്ളിക്കൊലുസിട്ട് കൊഞ്ചും
മിനുമിനുങ്ങണ പുഴയൊരുത്തി...
നേരാണേ... നേരാണേ...
നേരിൻ്റെ കഥയാണേ...
നേരാണേ... നേരാണേ...
നേരിൻ്റെ കഥയാണേ...
നേരാണേ... നേരാണേ...
നേരിൻ്റെ കഥയാണേ...
നേരാണേ... നേരാണേ...
നേരിൻ്റെ കഥയാണേ...

Kaavumpuram Lyric Video | Upama Movie | Jassie Gift | Jishnu Dev | Nithin Noble | Subin Kumar