ഓർത്താൽ സുഖമുള്ള

ഓർത്താൽ സുഖമുള്ള നൊമ്പരമല്ലേ...
എന്റെയും നിന്റെയും ബാല്യകാലം...
ഓർത്താൽ സുഖമുള്ള നൊമ്പരമല്ലേ...
എന്റെയും നിന്റെയും ബാല്യകാലം...
വഴിമാറിയാലും തിരികെ വിളിക്കും...
കതിർ നാമ്പുകൾ നീട്ടി പൊയ്പോയ കാലം... 
ഓർത്താൽ...

ഊഞ്ഞാലിലാടി മഴവില്ലു തേടി
മഞ്ചാടി മനതാരിൽ മയിൽ‌പ്പീലി ചൂടി...
നിറവേറുവാനെന്റെ മോഹങ്ങൾ എത്ര...
പറയാതെ പോയി ബാല്യത്തിൻ മാത്ര...
ചായുന്ന മാഞ്ചില്ല നേരുന്ന കനികൾ...
വീണെന്റെ മുറ്റം നിറയുന്നു ഇന്നും...

എന്നും ഓർത്താൽ...
ഓർത്താൽ സുഖമുള്ള നൊമ്പരമല്ലേ...
എന്റെയും നിന്റെയും ബാല്യകാലം...

മൂവന്തി നേരം ചോപ്പിന്റെ പൂരം...
ഒരുമിച്ച് നാം കണ്ടൊരുത്സവമേളം...
നിറവേറുവാനെന്റെ മോഹങ്ങൾ എത്ര...
പറയാതെ പോയി ബാല്യത്തിൻ മാത്ര...
മറയുന്ന നിഴലിൽ പൂക്കുന്ന മിഴികൾ...
കൊണ്ടെന്റെ ഹൃദയം മുറിയുന്നു ഇന്നും...

എന്നും ഓർത്താൽ...
ഓർത്താൽ സുഖമുള്ള നൊമ്പരമല്ലേ...
എന്റെയും നിന്റെയും ബാല്യകാലം...
ഓർത്താൽ സുഖമുള്ള നൊമ്പരമല്ലേ...
എന്റെയും നിന്റെയും ബാല്യകാലം...
വഴിമാറിയാലും തിരികെ വിളിക്കും...
കതിർ നാമ്പുകൾ നീട്ടി പൊയ്പോയ കാലം... 
ഓർത്താൽ...

ഓർത്താൽ സുഖമുള്ള നൊമ്പരമല്ലേ...
എന്റെയും നിന്റെയും ബാല്യകാലം...

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Orthal Sukhamulla