പതിവില്ലാതൊരു സായാഹ്നം
പതിവില്ലാതൊരു സായാഹ്നം...
പാതയൊരുക്കുന്നൂ...
പതിവില്ലാതൊരു സായാഹ്നം...
പാതയൊരുക്കുന്നൂ...
ആശ്വാസത്തിൻ ഹിമബിന്ദുക്കൾ...
ആത്മദലങ്ങളിൽ പൊഴിയുന്നൂ...
ആശ്വാസത്തിൻ ഹിമബിന്ദുക്കൾ...
ആത്മദലങ്ങളിൽ പൊഴിയുന്നൂ...
പതിവില്ലാതൊരു സായാഹ്നം...
പാതയൊരുക്കുന്നൂ...
കാറ്റിൻ... പരിചരണത്താൽ...
കാടുകൾ പൂക്കുന്നൂ...
വിണ്ണിൻ... കാരുണ്യങ്ങൾ...
മഴമുകിലാകുന്നൂ...
കാറ്റിൻ... പരിചരണത്താൽ...
കാടുകൾ പൂക്കുന്നൂ...
വിണ്ണിൻ... കാരുണ്യങ്ങൾ...
മഴമുകിലാകുന്നൂ...
സാന്ത്വനം... ഇതു സാന്ത്വനം
അതിൽ നിന്നുളവാകുന്നൂ...
സാന്ത്വനം... ഇതു സാന്ത്വനം
അതിൽ നിന്നുളവാകുന്നൂ...
പതിവില്ലാതൊരു സായാഹ്നം...
പാതയൊരുക്കുന്നൂ...
നോവും... ജീവനു നൽകും...
സ്നേഹമൊരൗഷധമായ്....
പുണ്യം... പൂക്കും വഴിയിൽ...
സൗമ്യതരംഗങ്ങളായ്....
നോവും... ജീവനു നൽകും...
സ്നേഹമൊരൗഷധമായ്....
പുണ്യം... പൂക്കും വഴിയിൽ...
സൗമ്യതരംഗങ്ങളായ്....
സാന്ത്വനം... ഇതു സാന്ത്വനം
അതിൽ നിന്നുളവാകുന്നൂ...
സാന്ത്വനം... ഇതു സാന്ത്വനം
അതിൽ നിന്നുളവാകുന്നൂ...
പതിവില്ലാതൊരു സായാഹ്നം...
പാതയൊരുക്കുന്നൂ...
പതിവില്ലാതൊരു സായാഹ്നം...
പാതയൊരുക്കുന്നൂ...
ആശ്വാസത്തിൻ ഹിമബിന്ദുക്കൾ...
ആത്മദലങ്ങളിൽ പൊഴിയുന്നൂ...
ആശ്വാസത്തിൻ ഹിമബിന്ദുക്കൾ...
ആത്മദലങ്ങളിൽ പൊഴിയുന്നൂ...
പതിവില്ലാതൊരു സായാഹ്നം...
പാതയൊരുക്കുന്നൂ...