വിശ്വതലത്തിന്റെ ഗോപുരവാതിലില്‍

വിശ്വതലത്തിന്റെ ഗോപുരവാതിലില്‍
വിശ്വം മയക്കുന്ന ദേവി വന്നു
വിശ്വതലത്തിന്റെ ഗോപുരവാതിലില്‍
വിശ്വം മയക്കുന്ന ദേവി വന്നു -ഒരു
പുഷ്പമംഗല്യയാം പൊന്നുഷസ്സില്‍ കൈയ്യില്‍
അഷ്ടമംഗല്യത്തളികയുമായ്
വിശ്വതലത്തിന്റെ ഗോപുരവാതിലില്‍
വിശ്വം മയക്കുന്ന ദേവി വന്നു

അംബരാന്തങ്ങളില്‍ നിത്യം വരാറുള്ള
സന്ധ്യയ്ക്ക് നീരസം വന്നൂ
ആരാണിവള്‍ സ്വര്‍ഗ്ഗകന്യകയോ
ആരാണിവള്‍ സ്വര്‍ഗ്ഗകന്യകയോ
സ്വരരാഗങ്ങള്‍ പാടുന്ന കിന്നരിയോ
വിശ്വതലത്തിന്റെ ഗോപുരവാതിലില്‍
വിശ്വം മയക്കുന്ന ദേവി വന്നു

ആയിരത്തൊന്നു വസന്തോത്സവങ്ങളാ
കണ്‍കളില്‍ മത്സരമാടി
പവിഴാധരോഷ്ഠങ്ങളില്‍ രാഗമാലിക
പവിഴാധരോഷ്ഠങ്ങളില്‍ രാഗമാലിക
സ്വരമിട്ടു തട്ടിക്കളിച്ചു
ഗമപ ഗമപമ ഗമഗസ നിസനിധ
പധനിധ പധ ഗമ പനിസ
മഗമ ധപധ നിധനി
പധനിസ നിധനി പധ മപ ഗമസ

വിശ്വതലത്തിന്റെ ഗോപുരവാതിലില്‍
വിശ്വം മയക്കുന്ന ദേവി വന്നു -ഒരു
പുഷ്പമംഗല്യയാം പൊന്നുഷസ്സില്‍ കൈയ്യില്‍
അഷ്ടമംഗല്യത്തളികയുമായ്
വിശ്വതലത്തിന്റെ ഗോപുരവാതിലില്‍
വിശ്വം മയക്കുന്ന ദേവി വന്നു

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Viswathalathinte

Additional Info

Year: 
1986

അനുബന്ധവർത്തമാനം